ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല...; ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷ റാലിക്കിടെ രണ്ട് മരണം

ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല...; ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷ റാലിക്കിടെ രണ്ട് മരണം
Jun 4, 2025 01:57 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com) ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല... കര്‍ണാടകയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) വിജയാഘോഷ റാലിക്കിടെ രണ്ട് മരണം. ശിവമോഗയിലും ബെലഗാവിയിലുമാണ് രണ്ടു യുവാക്കള്‍ മരിച്ചത്.

ബെലഗാവിയില്‍ വിജയാഘോഷ റാലിയില്‍ പങ്കെടുക്കുന്നതിനിടെ മഞ്ജുനാഥ കുംഭാകര്‍ (25) എന്ന യുവാവ് ഹൃദയാഘാതം മൂലമാണ് മരിക്കുന്നത്. റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശിവമോഗയില്‍ ആരാധകര്‍ നടത്തിയ ഒരു ബൈക്ക് റാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അഭിനന്ദന്‍ (21) എന്ന യുവാവ് മരിക്കുന്നത്. രവീന്ദ്രനഗറിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനന്ദന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണത്തിന് കീഴടങ്ങി. മറ്റൊരു ആരാധകന് സാരമായി പരിക്കേറ്റു.

18 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആര്‍സിബി ഐപിഎല്‍ കിരീടം നേടിയത് ആരാധകര്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയും ആഘോഷം തുടര്‍ന്നതോടെ പല സ്ഥലത്തും പോലീസ് ലാത്തി വീശി.

Two dead during RCB's IPL victory rally

Next TV

Related Stories
മം​ഗ​ളൂ​രുവിൽ കാ​ണാ​താ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​രി​ച്ച​നി​ല​യി​ൽ

Jun 6, 2025 09:56 AM

മം​ഗ​ളൂ​രുവിൽ കാ​ണാ​താ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​രി​ച്ച​നി​ല​യി​ൽ

വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യ പു​ത്തൂ​ർ സി​റ്റി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ര​മേ​ശ് റാ​യ് നെ​ല്ലി​ക്കാ​ട്ടെ​യു​ടെ പാ​ല​ത്തി​ന് സ​മീ​പം...

Read More >>
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; മരിച്ചവരില്‍ ഐടി ജീവനക്കാരിയും വിദ്യാര്‍ഥികളും

Jun 6, 2025 09:24 AM

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; മരിച്ചവരില്‍ ഐടി ജീവനക്കാരിയും വിദ്യാര്‍ഥികളും

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐടി ജീവനക്കാരിയും...

Read More >>
ഒരുവയസുള്ള കുഞ്ഞിനെ കടിച്ചെടുത്ത് തെരുവുനായ, രണ്ട് ദിവസത്തെ തെരച്ചിലിൽ കിട്ടിയത് രക്തം പുരണ്ട വസ്ത്രം മാത്രം

Jun 6, 2025 09:13 AM

ഒരുവയസുള്ള കുഞ്ഞിനെ കടിച്ചെടുത്ത് തെരുവുനായ, രണ്ട് ദിവസത്തെ തെരച്ചിലിൽ കിട്ടിയത് രക്തം പുരണ്ട വസ്ത്രം മാത്രം

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തൊട്ടടുത്ത് കിടന്നിരുന്ന ഒരു വയസുകാരിയെ കടിച്ചെടുത്ത്...

Read More >>
ബുദ്ധി വിമാനം ....: ഓട്ടോറിക്ഷ 'ലോക്കര്‍ റൂം' ആക്കി, ഓട്ടം പോകാതെ ഓട്ടോറിക്ഷാ ഡ്രൈവർ സമ്പാ​ദിക്കുന്നത് ലക്ഷങ്ങൾ!

Jun 6, 2025 07:20 AM

ബുദ്ധി വിമാനം ....: ഓട്ടോറിക്ഷ 'ലോക്കര്‍ റൂം' ആക്കി, ഓട്ടം പോകാതെ ഓട്ടോറിക്ഷാ ഡ്രൈവർ സമ്പാ​ദിക്കുന്നത് ലക്ഷങ്ങൾ!

ഓട്ടം പോകാതെ ഓട്ടോറിക്ഷാ ഡ്രൈവർ സമ്പാ​ദിക്കുന്നത് ലക്ഷങ്ങൾ; വൈറലായി ബ്രില്ല്യന്റ് ബിസിനസ്...

Read More >>
Top Stories