പാലക്കാട് സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; വാളയാർ കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ

പാലക്കാട് സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; വാളയാർ കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ
Jun 1, 2025 08:32 AM | By Vishnu K

പാലക്കാട്: (truevisionnews.com) വാളയാറിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെ വിവാദമായ വാളയാർ അട്ടപ്പളത്ത് സഹോദരിമാർ മരിച്ച കേസിലെ അഞ്ചാംപ്രതി കൂടിയാണ് പിടിയിലായ അരുൺപ്രസാദ്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് അരുണിനെ അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാർ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്.



palakkad Fifth accused Walayar case arrested trying rape woman home

Next TV

Related Stories
കടയടച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Jun 2, 2025 06:22 AM

കടയടച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

വാണിയംകുളം പാതിപാറയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു....

Read More >>
കാട്ടാനക്കലി, ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

May 31, 2025 09:22 AM

കാട്ടാനക്കലി, ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ...

Read More >>
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടം; ഇടിച്ച ബസിനടിയില്‍ തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം

May 30, 2025 09:06 PM

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടം; ഇടിച്ച ബസിനടിയില്‍ തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം

ഒറ്റപ്പാലത്ത് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടം യുവതിക്ക്...

Read More >>
Top Stories