ഇരിട്ടി : ( www.truevisionnews.com ) പട്ടി കടിച്ചതിന്റെ വിരോധം തീർക്കാൻ വയോധികനെ വീട്ടിൽ കയറി ആക്രമിച്ചെന്നും കാർ കോടാലി കൊണ്ട് വെട്ടി കേടുപാടുകൾ വരുത്തിയെന്നും പരാതി. പായം വിളമന ഒറ്റക്കൊമ്പൻചാൽ സ്വദേശി സന്തോഷിനെതിരെ എള്ളുകാലായിൽ ജോൺ (80) ആണ് ഇരിട്ടി പൊലീസിൽ പരാതി നൽകിയത്.
വിളമനയിൽ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ജോണിന്റെ വളർത്തുനായ സന്തോഷിനെ കടിച്ച സംഭവത്തിൽ ഇരുവരും തമ്മിൽ മുൻപു വാക്കുതർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിൽ മധ്യസ്ഥ ചർച്ച ഉൾപ്പെടെ നടത്തിയിരുന്നു. അതിനിടയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോണിന്റെ വീട്ടിൽ കയറി സന്തോഷ് ആക്രമണം നടത്തിയത്.
.gif)
കോടാലികൊണ്ട് കാർ വെട്ടിപൊളിക്കുകയും ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു. തടയാൻ എത്തിയ ജോണിനെ തള്ളിയിട്ട് പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം മുങ്ങിയ സന്തോഷിനെ കണ്ടെത്താനായില്ല.
elderly man and car attacked with axe after dog bite incident
