(truevisionnews.com) മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞ് താണതിലും വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളൽ വീണതിലും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സർക്കാർ ചെയ്യുന്നത്. ദേശീയ പാത നിർമിക്കുന്നതിൽ ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതിൽ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സർക്കാരിനോ ഇല്ല.
എല്ലാം ദേശീയ പാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് നടക്കുക. നിർമാണത്തിലെ പ്രശ്നങ്ങളിൽ എൽ ഡി എഫിനെ പഴിചാരുകയാണ് ചെയ്യുന്നത്. കുറ്റപ്പെടുത്താൻ അവസരം ലഭിച്ചവർ അത് ഉപയോഗിക്കുന്നു. സ്ഥലമേറ്റെടുത്ത് നൽകിയത് നാടിനോടുള്ള ഉത്തരവാദിത്തം കൊണ്ടാണ്. അതിൽ യാതൊരു പിഴവുമില്ല മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
.gif)
ദേശീയപാത അതോറിറ്റിയുടെ നിബന്ധനകൾ അംഗീകരിക്കാൻ സംസ്ഥാനം നിർബന്ധിതരാകുകയായിരുന്നു. രാജ്യത്ത് എങ്ങുമില്ലാത്ത തുകയ്ക്ക് ഭൂമി ഏറ്റെടുത്ത് നൽകേണ്ടുന്ന അവസ്ഥ സംസ്ഥാന സർക്കാരിന് ഉണ്ടായിട്ടുണ്ട്. അത് യുഡിഎഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .
ഇപ്പോൾ ദേശീയ പാതയുടെ നിർമാണം നടക്കുന്ന ചില ഭാഗത്ത് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അത് എൽഡിഎഫിന്റെ മേൽ കുറ്റപ്പെടുത്തൽ ഉണ്ടാകുന്നു. പാത തകർന്നതിൽ സംസ്ഥാനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ല. കുറ്റപ്പെടുത്താൻ അവസരം ലഭിച്ചവർ അത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സ്ഥലം ഏറ്റെടുത്ത് കൊടുത്തിരുന്നിലായിരുന്നുവെങ്കിൽ റോഡ് പണികൾ ഉണ്ടാകിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
National Highways Authority constructing road responsibility does not lie Public Works Department government Chief Minister
