(truevisionnews.com) സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ 2025-26 അധ്യയന വർഷത്തെ റെഗുലർ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ ജൂൺ 12നകം അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ ഐ.എച്ച്.ആർ.ഡി/ കേപ്പ്/ എൽ.ബി.എസ് അഫിലിയേറ്റഡ് പോളിടെക്നിക്കുകളിൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി, മാനേജ്മെന്റ് സ്ട്രീമുകളിലാണ് പഠനാവസരം.
പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.polyadmission.orgൽ ലഭിക്കും.രജിസ്ട്രേഷൻ ഫീസ് 200 രൂപ. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 100 രൂപ മതി. ഗവൺമെന്റ്/എയിഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലേക്കും എൻ.സി.സി ക്വോട്ട സീറ്റുകളിലേക്കും സ്പോർട്സ് ക്വോട്ട സീറ്റുകളിലേക്കും മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. 108 പോളികളിലായി ആകെ 28,000ത്തിലേറെ സീറ്റുണ്ട്.
Those passed 10th can apply for polytechnic courses
