കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്.....! ശീതളപാനീയത്തിനുള്ളില്‍ കുപ്പിച്ചില്ല്, ഐസ് കട്ടയെന്ന് കരുതി വായിലാക്കി; പെണ്‍കുട്ടി ആശുപത്രിയില്‍

കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്.....! ശീതളപാനീയത്തിനുള്ളില്‍ കുപ്പിച്ചില്ല്, ഐസ് കട്ടയെന്ന് കരുതി വായിലാക്കി; പെണ്‍കുട്ടി ആശുപത്രിയില്‍
May 22, 2025 02:00 PM | By VIPIN P V

( www.truevisionnews.com ) പാക്ക് ചെയ്ത് എത്തിയ ശീതള പാനീയത്തിനുള്ളിലെ കുപ്പിച്ചില്ല് കൊണ്ട് വായ മുറിഞ്ഞ് പെണ്‍കുട്ടി ആശുപത്രിയില്‍. ഐസ് കട്ടയെന്നോര്‍ന്ന് വായിലാക്കിയപ്പോഴാണ് മുറിവ് സംഭവിച്ചത്. ചെന്നൈയിലെ തൊറൈപാക്കത്താണ് സംഭവം. കടയില്‍ നിന്നും വാങ്ങിയ 'ഫ്രോസന്‍ ബോട്ടിലി'ന്‍റെ സോഡയ്ക്കുള്ളിലാണ് ചില്ലുകഷണങ്ങള്‍ ഉണ്ടായത്. ദുരനുഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ ജാന്‍വി ലിങ്ക്ഡ് ഇനിലാണ് വിവരങ്ങള്‍ പങ്കുവച്ചത്.

ഏപ്രില്‍ 27ന് ചെന്നൈയിലെ തൊറൈപാക്കത്ത് നിന്നുമാണ് താന്‍ ഫ്രോസന്‍ ബോട്ടിലിന്‍റെ ശീതളപാനീയം വാങ്ങിയത്. കുപ്പി പൊട്ടിക്കാത്ത നിലയിലായിരുന്നു. പക്ഷേ ഉള്ളില്‍ ചില്ലുതരികളുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. ഐസ് കഷ്ണമാകുമെന്ന് കരുതി മകള്‍ അത് കടിച്ചു പൊട്ടിച്ചുവെന്നും ഗ്ലാസ് ആണെന്ന് തിരിച്ചറിഞ്ഞതോടെ തുപ്പിക്കളഞ്ഞുവെന്നും യുവതി എഴുതുന്നു.

വായ മുറിഞ്ഞതോടെ വേഗം ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. പിറ്റേ ദിവസം വീണ്ടും മകള്‍ ഛര്‍ദിക്കാന്‍ തുടങ്ങിയെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു. ശീതള പാനീയം വിതരണം ചെയ്ത കമ്പനിയുമായി താന്‍ ബന്ധപ്പെട്ടുവെന്നും സംഭവത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുക്കുന്നതായി കമ്പനി അറിയിച്ചുവെന്നും നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് പ്രതികരിച്ചില്ലെന്നും ജാന്‍വി പറയുന്നു.

വീണ്ടും ബന്ധപ്പെട്ടതോടെ പ്രതിമാസം രണ്ടരക്കോടി കുപ്പികള്‍ വിപണിയിലെത്തിക്കുന്ന കമ്പനിക്ക് ഒരെണ്ണം കുറഞ്ഞാല്‍ നഷ്ടമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അവര്‍ കുറിച്ചു. പിന്നാലെ താന്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയെന്നും അവര്‍ വിശദീകരിച്ചു. നിരുത്തരവാദപരമായാണ് കമ്പനി പ്രതികരിച്ചതെന്നും ഇത്തരം പാക്ക്ഡ് ശീതളപാനീയങ്ങള്‍ വാങ്ങുമ്പോഴും കുടിക്കുമ്പോഴും ജാഗ്രത വേണമെന്നും അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

glass piece juice girl injured after mistaking for ice chennai

Next TV

Related Stories
'സിന്ദൂരം തുടച്ചുനീക്കിയവരെ ചാരമാക്കി, ആറ്റംബോബ് ഭീഷണിയ്‌ക്കൊന്നും ഇന്ത്യയെ ഭയപ്പെടുത്താനാകില്ല' -നരേന്ദ്ര മോദി

May 22, 2025 02:01 PM

'സിന്ദൂരം തുടച്ചുനീക്കിയവരെ ചാരമാക്കി, ആറ്റംബോബ് ഭീഷണിയ്‌ക്കൊന്നും ഇന്ത്യയെ ഭയപ്പെടുത്താനാകില്ല' -നരേന്ദ്ര മോദി

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജസ്ഥാന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

Read More >>
സൂക്ഷില്ലെങ്കിൽ പണി പാളും.....! ജൂലൈ ഒന്ന് മുതൽ ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ ഈ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് സർക്കാർ

May 22, 2025 12:40 PM

സൂക്ഷില്ലെങ്കിൽ പണി പാളും.....! ജൂലൈ ഒന്ന് മുതൽ ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ ഈ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് സർക്കാർ

കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നിറക്കാൻ കഴിയില്ലെന്ന് ഡൽഹി...

Read More >>
'കൂട്ട ബലാത്സംഗം, മുഖത്ത് മൂത്രമൊഴിച്ചു, മാരക വൈറസ് കുത്തിവെച്ചു; ബിജെപി നേതാവിനെതിരെ സാമൂഹിക പ്രവർത്തക

May 22, 2025 10:09 AM

'കൂട്ട ബലാത്സംഗം, മുഖത്ത് മൂത്രമൊഴിച്ചു, മാരക വൈറസ് കുത്തിവെച്ചു; ബിജെപി നേതാവിനെതിരെ സാമൂഹിക പ്രവർത്തക

കർണാടക ബിജെപി എംഎൽഎ മണിരത്നവും കൂട്ടാളികളും ചേർന്ന് 40-കാരിയായ സാമൂഹിക പ്രവർത്തകയെ പീഡിപ്പിച്ചെന്ന്...

Read More >>
മൂന്നുമാസം നീണ്ട നിരീക്ഷണം, ഭീകരാക്രമണ പദ്ധതി തകർത്തു; രണ്ട് പേർ അറസ്റ്റിൽ

May 22, 2025 09:16 AM

മൂന്നുമാസം നീണ്ട നിരീക്ഷണം, ഭീകരാക്രമണ പദ്ധതി തകർത്തു; രണ്ട് പേർ അറസ്റ്റിൽ

മൂന്നു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ ന്യൂഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്ത് രഹസ്യാന്വേഷണ...

Read More >>
ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്...., മദ്യലഹരിയില്‍ സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

May 21, 2025 09:36 PM

ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്...., മദ്യലഹരിയില്‍ സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

മദ്യലഹരിയില്‍ സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ്...

Read More >>
ഇത് കർണാടകയാണ്  എന്ന് കസ്റ്റമർ, ഇത് ഇന്ത്യയാണ് കന്നഡ സംസാരിക്കില്ലെന്ന്  മാനേജർ; ഹിന്ദി-കന്നഡ പോര്

May 21, 2025 08:25 AM

ഇത് കർണാടകയാണ് എന്ന് കസ്റ്റമർ, ഇത് ഇന്ത്യയാണ് കന്നഡ സംസാരിക്കില്ലെന്ന് മാനേജർ; ഹിന്ദി-കന്നഡ പോര്

എസ്ബിഐ മാനേജർ കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചതോടെ കയർത്ത്...

Read More >>
Top Stories

Entertainment News