തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള തെക്കൻ കേരളത്തിൽ ഇന്ന് മിൽമാ പാൽ വിതരണം തടസ്സപ്പെടും. തിരുവനന്തപുരം മേഖലാ യൂണിയൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് പാൽ വിതരണം പ്രതിസന്ധിയിലായത്.
സർവീസിൽ നിന്ന് വിരമിച്ച എം.ഡി ഡോക്ടർ പി.മുരളിക്ക് സർക്കാർ കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ചാണ് സമരം. വിരമിച്ചതിനു ശേഷവും എല്ലാ ആനുകൂല്യങ്ങളും നൽകി ജോലിയിൽ തുടരാൻ അനുവദിക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം ജീവനക്കാർ നിലപാടെടുത്തു.
.gif)
തീരുമാനം പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് സിഐടിയു- ഐഎൻടിയുസി അടക്കമുള്ള യൂണിയനുകൾ മുന്നറിയിപ്പ് നൽകി. അതേസമയം, പ്രശ്നപരിഹാരത്തിന് ഇന്ന് ഉച്ചയ്ക്ക് ചെയർമാൻ യോഗം വിളിച്ചിട്ടുണ്ട്.
milma milk supply disrupted south kerala today
