തിരുവനന്തപുരം: (truevisionnews.com) നിര്‍ത്തിയിരുന്ന ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനു നിയന്ത്രണംതെറ്റിവന്ന ടോറസ്ലോറി പാഞ്ഞുകയറി ദാരുണാന്ത്യം. വേളി മാധവപുരം ടിസി 90/88ല്‍ കെ.എം. കിരണ്‍കുമാറാണ് എറണാകുളം അങ്കമാലിയില്‍വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ഇക്കഴിഞ്ഞ ഏഴിന് രാത്രിയായിരുന്നു അപകടം.

ബന്ധുവിനൊപ്പം തൃശ്ശൂര്‍പ്പൂരം കണ്ടശേഷം ബൈക്കില്‍ ജോലിസ്ഥലമായ കൊച്ചിയിലേക്കു മടങ്ങുന്നവഴിക്കായിരുന്നു അപകടമുണ്ടായത്.അങ്കമാലി കോതകുളങ്ങരയിലെ പെട്രോള്‍പമ്പിനു സമീപമെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തി ഇവര്‍ വിശ്രമിക്കുകയായിരുന്നു. നിയന്ത്രണംതെറ്റിവന്ന ലോറി ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ മാറിനില്‍ക്കുമ്പോഴായിരുന്നു അപകടം. ചക്രങ്ങളില്‍ കുടുങ്ങിയ കിരണിനെയുംകൊണ്ട് ലോറി ആറ്് മീറ്റര്‍ മുന്നോട്ടുപോയി.
ലോറിയിടിച്ച് ശരീരം ചതഞ്ഞരഞ്ഞ കിരണിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു. അമ്മ: വി. മഞ്ജു. അച്ഛന്‍: പി. കുമാര്‍. സഹോദരന്‍: നന്ദകുമാര്‍. സംസ്‌കാരം ഞായറാഴ്ച 10.30-ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം 22-ന് വ്യാഴാഴ്ച രാവിലെ ഒന്‍പതിന്
Taurus lorry rams parked bike young man dies tragically
