ജയിലിൽ നിന്നിറങ്ങിയിട്ട് ഒരു മാസം; കോഴിക്കോട് ഡിഡിഇ ഓഫീസിന്റെ പൂട്ട് പൊളിച്ച് കയറി ലാപ്ടോപ്പ് മോഷ്ടിച്ച യുവാവ് പിടിയിൽ

ജയിലിൽ നിന്നിറങ്ങിയിട്ട് ഒരു മാസം; കോഴിക്കോട് ഡിഡിഇ ഓഫീസിന്റെ പൂട്ട് പൊളിച്ച് കയറി ലാപ്ടോപ്പ് മോഷ്ടിച്ച യുവാവ് പിടിയിൽ
May 8, 2025 04:25 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് സ്വദേശി നാഗേഷിനെയാണ് (33) കസബ പോലീസ് അറസ്റ്റ് ചെയ്തത്.

അന്തര്‍ജില്ലാ മോഷ്ടാവായ നാഗേഷ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ മാനാഞ്ചിറയിലുള്ള ഓഫീസിന്റെ വാതിലിലെ പൂട്ട് പൊളിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. ഓഫീസിനകത്ത് കടന്ന് ഇവിടെയുണ്ടായിരുന്ന ലാപ്‌ടോപ്പുമായി കടന്നുകളയുകയായിരുന്നു.

മോഷണം, പിടിച്ചുപറി, ലഹരി ഉപയോഗം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ജയിലിലായിരുന്ന നാഗേഷ് കഴിഞ്ഞ മാസമാണ് അവിടെ നിന്ന് പുറത്തിറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാനഡ് ചെയ്തു.

month after being released from jail Youth arrested for breaking Kozhikode DDE office and stealing laptop

Next TV

Related Stories
കോഴിക്കോട് കൂറ്റന്‍ മരം കടപുഴകി വീണു; കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന നാല് തൊഴിലാളികൾക്ക് അത്ഭുത രക്ഷ

May 9, 2025 10:23 PM

കോഴിക്കോട് കൂറ്റന്‍ മരം കടപുഴകി വീണു; കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന നാല് തൊഴിലാളികൾക്ക് അത്ഭുത രക്ഷ

നിന്ന നിൽപ്പിൽ ഭീമൻ മരം കടപുഴകി വീണു, കോഴിക്കോട് കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന 4 തൊഴിലാളികൾക്ക് അത്ഭുത...

Read More >>
താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ പ്ലസ്

May 9, 2025 09:22 PM

താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ പ്ലസ്

താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ...

Read More >>
യുവതിയുടെ ഫോട്ടോ വച്ച് ഇന്‍സ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട്, പിന്നലെ സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശം; കോഴിക്കോട് യുവാവ് പിടിയിൽ

May 9, 2025 08:07 PM

യുവതിയുടെ ഫോട്ടോ വച്ച് ഇന്‍സ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട്, പിന്നലെ സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശം; കോഴിക്കോട് യുവാവ് പിടിയിൽ

കോഴിക്കോട് സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍....

Read More >>
സ്വർണ്ണം പൂശിയ വള; പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ നാദാപുരത്തെ കോൺഗ്രസ് നേതാവിനെ ജയിലിലടച്ചു

May 9, 2025 03:42 PM

സ്വർണ്ണം പൂശിയ വള; പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ നാദാപുരത്തെ കോൺഗ്രസ് നേതാവിനെ ജയിലിലടച്ചു

പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ നാദാപുരത്തെ കോൺഗ്രസ് നേതാവിനെ...

Read More >>
Top Stories

Entertainment News