കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍
May 5, 2025 01:09 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വനിതകളുടെ ആറാമത് പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്ന് ( തിങ്കളാഴ്ച) രാവിലെ 8.45 ന് തുമ്പ സെന്‍സേവിയേഴ്സ് കെ.സി.എ സ്റ്റേഡിയത്തില്‍ ആരംഭിക്കും.

ഇന്ന് മുതല്‍ മെയ്‌ 15 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ അഞ്ചു ടീമുകളാണ് മത്സരിക്കുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണ്‌ ടൂര്‍ണ്ണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്. ദേശീയ താരങ്ങളായ സജന സജീവന്‍, നജ്ല സി.എം.സി എന്നിവര്‍ വിവിധ ടീമുകളിലായി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.

മത്സരങ്ങള്‍ തത്സമയം ഫാന്‍ കോഡ് ആപ്പില്‍ സംപ്രേക്ഷണം ചെയ്യും.

ടീമുകള്‍: കെസിഎ ആംബര്‍ (ക്യാപ്റ്റന്‍ - സജന സജീവന്‍), കെസിഎ സഫയര്‍ ( ക്യാപ്റ്റന്‍ -അക്ഷയ എ), കെസിഎ എംറാള്‍ (ക്യാപ്റ്റന്‍ - നജ്ല സി.എം.സി), കെസിഎ റൂബി ( ക്യാപ്റ്റന്‍ - ദൃശ്യ ഐ.വി), കെസിഎ പേള്‍ (ക്യാപ്റ്റന്‍ - ഷാനി ടി)

KCA Pink T20 Tournament from today

Next TV

Related Stories
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
Top Stories










Entertainment News