കാമുകിയുമായി പിണക്കം; ദേഷ്യം തീർക്കാൻ റെയിൽവേ പാളത്തിൽ മരത്തടി വച്ച് ട്രെയിൻ അപകടപ്പെടുത്താൻ നോക്കിയ യുവാവ് അറസ്റ്റിൽ

കാമുകിയുമായി പിണക്കം; ദേഷ്യം തീർക്കാൻ  റെയിൽവേ പാളത്തിൽ മരത്തടി വച്ച് ട്രെയിൻ അപകടപ്പെടുത്താൻ നോക്കിയ യുവാവ് അറസ്റ്റിൽ
May 2, 2025 09:18 PM | By Anjali M T

മലമ്പുഴ: കാമുകിയുമായി പിണങ്ങി ട്രെയിൻ അട്ടിമറി ശ്രമം നടത്തിയ അതിഥി തൊഴിലാളി പിടിയിൽ. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പൊലീസിന്റെ പിടിയിലായത്. വെള്ളി പുലർച്ചെ രണ്ടിനായിരുന്നു സംഭവം. മലമ്പുഴ ആരക്കോട് പറമ്പിൽ റെയിൽവേ ട്രാക്കിന്‌ സമീപത്തെ സിമന്റ് കട്ട നിർമാണ യൂണിറ്റിലെ തൊഴിലാളിയായ യുവാവ് ഫോണിൽ സംസാരിക്കവെ ഒഡിഷയിലെ കാമുകിയുമായി പിണങ്ങി.

മദ്യ ലഹരിയിലായിരുന്ന യുവാവ് ആദ്യം തന്റെ ശരീരത്തിൽ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേൽപ്പിച്ചു. പിന്നീട്‌ ട്രെയിൻ അപകടപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സമീപത്ത്‌ കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയിൽപ്പാളത്തിൽ വച്ചു. 2.40 ന് കടന്നു പോകേണ്ടിയിരുന്ന വിവേക് എക്സ്പ്രസ്‌ ഇവിടെയെത്തിയപ്പോൾ ലോക്കോ പൈലറ്റ് മരത്തടി കണ്ടതോടെ ട്രെയിൻ നിർത്തി. ഇത് എടുത്ത് മാറ്റിയാണ്‌ ട്രയിൻ കടന്നുപോയത്‌.

ആനകൾ ട്രാക്ക് മുറിച്ചുകടക്കാൻ സാധ്യതയുള്ള സ്ഥലമായതിനാൽ ട്രെയിൻ വളരെ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ദൂരെ മാറിയിരുന്ന്‌ ഇത് ശ്രദ്ധിച്ച ബിനാട മല്ലിക്‌ വീണ്ടുമെത്തി മരക്കഷ്ണം ട്രാക്കിലേക്ക് കയറ്റിവച്ചു. പുലർച്ചെ മൂന്നോടെ കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും മരത്തടി മാറ്റി യാത്ര തുടർന്നു. രണ്ട്‌ ലോക്കോ പൈലറ്റുമാരും അറിയിച്ചതനുസരിച്ച്‌ ആർപിഎഫും മലമ്പുഴ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Malampuzha immigrant worker arrested for attempting to sabotage train

Next TV

Related Stories
ജമ്മു കശ്മീരിലെ ഗുൽമാര്‍ഗിൽ മലയാളി യുവാവ് മരിച്ച നിലയിൽ

May 7, 2025 09:39 AM

ജമ്മു കശ്മീരിലെ ഗുൽമാര്‍ഗിൽ മലയാളി യുവാവ് മരിച്ച നിലയിൽ

ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ...

Read More >>
എംഡിഎംഎ വേട്ട;  രണ്ട് യുവാക്കൾ പിടിയിൽ

May 6, 2025 09:32 AM

എംഡിഎംഎ വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

പാലക്കാട് നഗരത്തിൽ വൻ എംഡിഎംഎ...

Read More >>
ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

May 5, 2025 03:10 PM

ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി...

Read More >>
Top Stories










Entertainment News