ചുരത്തില്‍ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പേരാമ്പ്ര സ്വദേശിയുടെ ഡ്രോൺ മലയിടുക്കില്‍ കുടുങ്ങി; തിരികെ എല്‍പ്പിച്ച് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍

ചുരത്തില്‍ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പേരാമ്പ്ര സ്വദേശിയുടെ ഡ്രോൺ മലയിടുക്കില്‍ കുടുങ്ങി; തിരികെ എല്‍പ്പിച്ച് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍
May 2, 2025 01:03 PM | By VIPIN P V

കല്‍പ്പറ്റ: ( www.truevisionnews.com ) താമരശ്ശേരി ചുരത്തില്‍ അപ്രത്യക്ഷമായ ഡ്രോണിനെ മണിക്കൂര്‍ നീണ്ട കഠിനശ്രമങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി ഉടമസ്ഥന് തിരികെ എല്‍പ്പിച്ച് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. ചുരത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പേരാമ്പ്ര സ്വദേശി അജുല്‍ കൃഷ്ണന് ഡ്രോണ്‍ നിയന്ത്രിക്കാനാകാതെ പോകുകയും നഷ്ടപ്പെടുകയുമായിരുന്നു.

സ്വന്തം നിലക്ക് ഏറെ നേരം പരിശ്രമച്ചെങ്കിലും ഡ്രോണ്‍ കുടുങ്ങി കിടക്കുന്ന സ്‌പോട്ട് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് അജുല്‍ കൃഷ്ണ കല്‍പ്പറ്റ അഗ്‌നിരക്ഷാ നിലയത്തില്‍ വിളിച്ചറിയിച്ചത്. രാവിലെ 11.30ന് വിവരം ലഭിച്ചതോടെ നിലയത്തില്‍ നിന്നും ഒരു ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു.

ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് വ്യൂ പോയിന്റിന് മുകള്‍ ഭാഗത്ത് 70 മീറ്ററോളം ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ചരിഞ്ഞ ഭാഗങ്ങളും പാറയിടുക്കുകളും കാരണം ഏറെ ദുഷ്‌കരമായിരുന്നു തിരച്ചില്‍. ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് വീണ്ടെടുക്കാനായത്.

ഉപകരണം ചുരത്തില്‍ വെച്ച് തന്നെ ഉദ്യോഗസ്ഥര്‍ ഉടമ അജുല്‍ കൃഷ്ണന് കൈമാറി. ഫയര്‍ ഓഫീസര്‍ ജിതിന്‍ കുമാര്‍, എം.ബി. ബേബിന്‍, സുജിത്ത്, ഷിബിന്‍. എന്നിവര്‍ ഒന്നര മണിക്കൂറോളം നീണ്ട സാഹസികമായ തിരച്ചിലാണ് എസ്എഫ്ആര്‍ഒ എ.വി. വിനോദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. സുധീഷ് , ശ്രീഷ്മ തുടങ്ങിയവര്‍ തിരച്ചിലില്‍ പങ്കെടുത്തു.

കുട്ടിക്കള്ളൻ കുടുങ്ങി; കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കേസില്‍ 17 കാരന്‍ പിടിയില്‍

ഇരിട്ടി (കണ്ണൂർ ): ( www.truevisionnews.com ) വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്ന കേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.

കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നു മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവൈനയില്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

ഇരിട്ടി സി.ഐ കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമര്‍ത്ഥമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

While filming aerial footage pass Perambra native drone got stuck gorge Kalpetta Fire Force officials brought back

Next TV

Related Stories
മാനന്തവാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

May 5, 2025 07:04 PM

മാനന്തവാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...

Read More >>
വഴിയിൽ കാർ അപകടം, വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി; ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകി

May 4, 2025 06:18 AM

വഴിയിൽ കാർ അപകടം, വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി; ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകി

യാത്രമദ്ധ്യേ വഴിയിൽ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി എംപി....

Read More >>
 വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ  പിടിയില്‍

May 3, 2025 07:14 PM

വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ പിടിയില്‍

വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍....

Read More >>
Top Stories










Entertainment News