ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍
Apr 29, 2025 02:20 PM | By Anjali M T

കൊച്ചി: (truevisionnews.com) ബ്രിട്ടീഷ് കൗണ്‍സിലും നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റസ് & അലുംമ്‌നി യൂണിയന്‍ യു.കെ. (നിസാവു)യും സംയുക്തമായി കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് - അച്ചീവേഴ്‌സ് ഡയലോഗ് - സംഘടിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് കൗണ്‍സിലിന്റെ പിന്തുണയോടെ യു.കെ.-യില്‍ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിഗത കരിയര്‍ ഗൈഡന്‍സ് സെഷൻസും പാനൽ ചർച്ചയും സംഘടിപ്പിക്കുന്നത്. എഡ്‌റൂട്ട്സ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ മെയ് 3-ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ഈ ഇവന്റിൽ ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.

ലോക യൂണിവേഴ്സിറ്റി റാങ്കിൽ മുന്നിലുള്ള ഇംപീരിയല്‍ കോളജ് ഉള്‍പ്പെടെ പ്രമുഖമായ മുപ്പതിലധികം യൂണിവേഴ്റ്റികള്‍ പങ്കെടുക്കുന്ന മീറ്റില്‍ വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കൗൺസിലിങ്ങും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. ബ്രിട്ടീഷ് കൗണ്‍സില്‍, നിസാവു പ്രതിനിധികളും പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിദഗ്ദ്ധര്‍ നയിക്കുന്ന പ്രത്യേക വര്‍ക്ഷോപ്പും പാനൽ ചർച്ചയും മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

യു.കെ പഠനത്തിനായി ലഭിക്കുന്ന 1000-ല്‍ അധികം സ്‌കോളര്‍ഷിപ്പുകളെ കുറിച്ച് അറിയാനും ജോലി സാധ്യത കൂടുതലുള്ള കോഴ്‌സുകള്‍, ഇന്റേണ്‍ഷിപ്പുകൾ തുടങ്ങി കാര്യങ്ങളും വിദഗ്ദ്ധരുമായി നേരിട്ട് സംസാരിക്കാനും സംശയനിവാരണം നടത്തുവാനും കഴിയും. ക്യാംപസ് ലൈഫ്, ചെലവുകുറഞ്ഞ താമസ സൗകര്യം, പഠനാന്തരീക്ഷം, തുടങ്ങിയവയെ കുറിച്ച് അലുംമ്‌നിയില്‍ നിന്ന് നേരിട്ട് മനസിലാക്കാനുമുള്ള സുവര്‍ണാവസരമാണ് ബ്രിട്ടീഷ് കൗണ്‍സില്‍,നിസാവു , എഡ്റൂട്ട് എന്നിവർ സംയുക്തമായി ഒരുക്കിയിരിക്കുന്നത്. യു.കെ. യിലെ ഉന്നതപഠനവുമായി ബന്ധപ്പെട്ട് ഒട്ടനവധി തെറ്റിധാരണകളും വ്യാജപ്രചരണങ്ങളും നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തെയും രക്ഷിതാക്കളെയും ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് -9946755333,0484 2941333.

Student-Educator Meet - Achievers Dialogue - being organized in Kochi

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
'100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024' ; സമ്മേളനം സംഘടിപ്പിച്ച് 'ബിസിനസ് കേരള' നെറ്റ്‌വർക്ക്‌

Apr 28, 2025 09:10 PM

'100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024' ; സമ്മേളനം സംഘടിപ്പിച്ച് 'ബിസിനസ് കേരള' നെറ്റ്‌വർക്ക്‌

'ബിസിനസ് കേരള' നെറ്റ്‌വർക്ക്‌ , '100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024'...

Read More >>
Top Stories










Entertainment News