പഹൽഗാം ഭീകരരുടെ ഒളിയിടത്തിനടുത്തെത്തി സുരക്ഷാ സേന; വെടിനിർത്തൽ ലംഘിച്ച് പാക് സൈന്യം,തിരിച്ചടിയുമായി സേന

പഹൽഗാം ഭീകരരുടെ ഒളിയിടത്തിനടുത്തെത്തി സുരക്ഷാ സേന; വെടിനിർത്തൽ ലംഘിച്ച് പാക് സൈന്യം,തിരിച്ചടിയുമായി സേന
Apr 29, 2025 08:37 AM | By Vishnu K

ശ്രീനഗർ: (truevisionnews.com) പഹൽഗാം കൂട്ടക്കൊലയിലെ ഭീകരരുടെ ഒളിയിടത്തിലേക്ക് സുരക്ഷാ സേന അടുത്തതായി റിപ്പോർട്ട്. അനന്ത്‌നാഗിന്റെ മുകൾ ഭാഗത്ത് സൈന്യം, രാഷ്ട്രീയ റൈഫിൾസ്, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവർ സംയുക്തമായി നടത്തുന്ന തിരച്ചിൽ തുടരുകയാണ്.

പ്രാദേശിക ഗോത്ര സമൂഹങ്ങളിൽ നിന്നുള്ള വിവരങ്ങളെയും സാങ്കേതിക തെളിവുകളെയും ആശ്രയിച്ചാണ് ഭീകരരെ തിരയുന്നതെന്ന് ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, നിയന്ത്രണ രേഖയിൽ പാക് സൈന്യം തുടർച്ചയായ അഞ്ചാം ദിവസവും വെടിനിർത്തൽ ലംഘിച്ചു. വെടിവെപ്പുണ്ടായതോടെ സുരക്ഷാ സേന തിരിച്ചടി നൽകുകയും ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കുപ്‌വാര, ബാരാമുല്ല ജില്ലകൾക്ക് എതിർവശത്തെ പ്രദേശങ്ങളിലും അഖ്നൂർ സെക്ടറിലുമാണ് വെടിവെപ്പ് നടന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.

Security forces reach Pahalgam terrorist hideout

Next TV

Related Stories
അതിര്‍ത്തി മേഖലയിലെ സംഘർഷം; സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കും

May 12, 2025 12:29 PM

അതിര്‍ത്തി മേഖലയിലെ സംഘർഷം; സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കും

സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും...

Read More >>
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്സാപ് സ്റ്റേറ്റസ്; ഒപ്പം അശ്ലീല പദവും, യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2025 09:46 AM

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്സാപ് സ്റ്റേറ്റസ്; ഒപ്പം അശ്ലീല പദവും, യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്സാപ് സ്റ്റേറ്റസ് പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസ്...

Read More >>
Top Stories