അനധികൃത പടക്കക്കട; ആർ.എസ്​.എസ്​ നേതാവിനെതിരെ കേസ്

അനധികൃത പടക്കക്കട; ആർ.എസ്​.എസ്​ നേതാവിനെതിരെ കേസ്
Apr 28, 2025 10:07 PM | By Athira V

കോഴഞ്ചേരി: ( www.truevisionnews.com ) അനുമതികളില്ലാതെ നടത്തിവന്ന പടക്കക്കട കത്തിനശിച്ച്​ സമീപ ഹോട്ടലിലെ ​തൊഴിലാളിക്ക് ​ഗുരുതര പരിക്കേറ്റ സംഭവത്തിൽ സ്ഥാപനം നടത്തിവന്ന ആർ.എസ്​.എസ്​ പ്രദേശിക നേതാവിനെതിരെ ആറന്മുള പൊലീസ് കേസെടുത്തു. കോഴഞ്ചേരി കേദാരം പടക്കക്കട ഉടമ വഞ്ചിത്ര നാറാണത്ത്​ നന്ദകുമാറി​നെ(50)തിരെയാണ്​ കേസെടുത്തത്​.

കോഴഞ്ചേരി വണ്ടിപ്പേട്ടയിലെ പടക്ക കടയും സമീപ ഹോട്ടലും ഇയാളുടെ ഉടമസ്ഥയിലുള്ളതാണ്​. ഞായറാഴ്ച മൂന്നുമണിയോടെ പടക്ക കടയിൽ തീപിടിച്ച്​ ഹോട്ടൽ ജീവനക്കാരൻ റാന്നി ഉതിമൂട് മണ്ടപ്പതാലിൽ വീട്ടിൽ ബിനുവിന്​ (വിനോദ്​-40) പരിക്കേറ്റിരുന്നു. കാലുകൾക്കും തലയിലും സാരമായ പൊള്ളലേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

10 വർഷമായി ഹോട്ടലിൽ ജോലി ചെയ്യുകയാണ് ഇയാൾ. ഹോട്ടലിൽ നിന്ന്​ തെറിച്ചു വീണ തീപൊരിയിൽ പടക്കക്കടയിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കം, കമ്പി പൂത്തിരി, പേപ്പറുകൾ എന്നിവ കത്തിയാണ് അപകടമുണ്ടായത്.

സ്ഫോടകവസ്തുക്കൾ വിൽക്കുന്നതിനും സൂക്ഷിക്കുന്നതിനും നിയമാനുസരണമുള്ള അനുമതിയില്ലാതെയാണ്‌ പടക്കക്കട പ്രവർത്തിച്ചിരുന്നതെന്ന്​ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സ്ഫോടകവസ്തുക്കളുടെ ഇനത്തിൽപ്പെട്ട പടക്കങ്ങൾ അനധികൃതമായി സൂക്ഷിച്ചുവച്ചതിനാണ്​ സ്ഥാപന ഉടമയായ ആർ.എസ്​.എസ്​ നേതാവിനെതിരെ കേസെടുത്തത്​.

ഇയാളെ കുറിച്ച്​ വിശദമായ അന്വേഷണം നടക്കുകയാണ്. ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ വി.എസ്. പ്രവീൺ, എസ്.ഐ വി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ്​ നടപടികൾ സ്വീകരിച്ചത്​.

illegalfirecracker sale casefiled against rss leader

Next TV

Related Stories
വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച വിദ്യാർത്ഥി​യു​ടെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി

May 3, 2025 02:18 PM

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച വിദ്യാർത്ഥി​യു​ടെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തെ പൊ​ലീ​സ് പീ​ഡി​പ്പി​ക്കു​ന്ന​താ​യി...

Read More >>
Top Stories










Entertainment News