തവനൂരില്‍ പാലം നിര്‍മാണത്തിന് ഭൂമിപൂജ; സിപിഐഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ്

തവനൂരില്‍ പാലം നിര്‍മാണത്തിന് ഭൂമിപൂജ; സിപിഐഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ്
Apr 23, 2025 08:43 PM | By Susmitha Surendran

(truevisionnews.com)  തവനൂര്‍-തിരുനാവായ പാലം നിര്‍മാണത്തോട് അനുബന്ധിച്ച് ഭൂമി പൂജ നടത്തിയതില്‍ സിപിഐഎം നേതാക്കളെ പരിഹസിച്ച് കോണ്‍ഗ്രസ്. തവനൂര്‍ ശിവക്ഷേത്രത്തിന് സമീപം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് തുടക്കം കുറിക്കാനാണ് ഭൂമിപൂജയും തേങ്ങയുടയ്ക്കലും നടത്തിയത്.

കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികളും സിപിഐഎം നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സിപിഐഎം തവനൂര്‍ ഏരിയ കമ്മിറ്റി അംഗവും തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.വി.ശിവദാസാണ് പൂജകള്‍ക്കുശേഷം ആദ്യം തേങ്ങയുടച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തുടര്‍ന്ന് പാര്‍ട്ടി അംഗവും തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സി.പി.നസീറ അടക്കമുള്ള 7 പേര്‍ തേങ്ങയുടച്ചു.

ഭൂമിപൂജയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സിപിഐഎം നേതാക്കളെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നുമുതലാണ് സിപിഐഎമ്മിന് വിഘ്‌നത്തില്‍ വിശ്വാസം വന്നുതുടങ്ങിയതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ഇ.പി.രാജീവ് ചോദിച്ചു.

#Congress #mocked #CPM #leaders #performing #BhoomiPuja #connection #construction #Tavanur #Thirunavaya #bridge.

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories