പാലക്കാട്: (truevisionnews.com) പട്ടാമ്പി മുതുതല പറക്കാട് ആളൊഴിഞ്ഞ പറമ്പിൽ 60 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചോഴിയംപറമ്പത്ത് ഉണ്ണിക്കൃഷ്ണനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം.

പശുവിനെ തീറ്റിക്കാൻ പോയതായിരുന്നു ഉണ്ണികൃഷ്ണൻ. ഏറെനേരം കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പട്ടാമ്പി താലൂക്ക് താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു.
#60year #old #man #found #dead #abandoned #field #Muthuthala #Parakkad #Pattambi.
