ശമ്പളം വെട്ടിക്കുറച്ചു, കമ്പനിയുടെ ബസിന് തീയിട്ട് ഡ്രൈവർ; നാല് ജീവനക്കാ‍‌ർക്ക് ദാരുണാന്ത്യം

ശമ്പളം വെട്ടിക്കുറച്ചു, കമ്പനിയുടെ ബസിന് തീയിട്ട് ഡ്രൈവർ; നാല് ജീവനക്കാ‍‌ർക്ക് ദാരുണാന്ത്യം
Mar 21, 2025 06:22 AM | By Jain Rosviya

പൂനെ: (truevisionnews.com) പൂനെയ്ക്ക് സമീപം സ്വകാര്യ സ്ഥാപനത്തിന്റെ മിനിബസിൽ തീപിടിത്തമുണ്ടായി നാല് ജീവനക്കാ‍‌ർ മരിച്ച സംഭവത്തിൽ ഡ്രൈവറുടെ പ്രതികാര നടപടിയാണ് ഈ വലിയ ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

തീപിടിത്തമുണ്ടായത് സാധാരണ അപകടം പോലെയല്ലെന്നും, ഡ്രൈവറുടെ കരുതിക്കൂട്ടിയുള്ള പ്രതികാര നടപടി പ്രകാരമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിശാൽ ഗെയ്‌ക്‌വാഡ് പറഞ്ഞതായി പിടിഐ റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്.

മിനി ബസിന്റെ ഡ്രൈവറായിരുന്ന ജനാർദൻ ഹംബർദേക്കറിന് കമ്പനിയിലെ മറ്റു ചില ജീവനക്കാരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഡ്രൈവറുടെ ശമ്പളം വെട്ടിക്കുറച്ചതിൽ അതൃപ്തിയുണ്ടായിരുന്നെന്നും, ഇത് പ്രതികാര നടപടിയ്ക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം നാലുപേരിൽ പ്രതിക്ക് പകയുള്ള ആരും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാവിലെയോടെ പൂനെ നഗരത്തിനടുത്തുള്ള ഹിഞ്ചവാഡി പ്രദേശത്താണ് സംഭവം നടന്നത്.

വ്യോമ ​ഗ്രാഫിക്സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ബസിലാണ് തീപിടിത്തമുണ്ടായത്. 14 ജീവനക്കാരെയും കൊണ്ട് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ബസ്. പ്രതി ബെൻസീൻ എന്ന ഉയർന്ന സ്ഫോടക ശേഷിയുള്ള രാസവസ്തു കയ്യിൽ കരുതിയിരുന്നു.

ടോണറുകൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന ഒരു തുണിയും അയാൾ ബസിൽ സൂക്ഷിച്ചിരുന്നു. ബസ് ഹിഞ്ചവാഡിക്ക് സമീപം എത്തിയപ്പോൾ പ്രതി സൂക്ഷിച്ചിരുന്ന തുണിയിൽ തീപിടിപ്പിച്ച് ബസിൽ ഇടുകയായിരുന്നു. ഇതിനു ശേഷം പ്രതി ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങുകയും ചെയ്തു.

ഏകദേശം നൂറ് മീറ്റർ ദൂരം ഓടിയ ബസ് പിന്നീട് ആളിക്കത്തി ഓട്ടം നിർത്തുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഡ്രൈവർക്കും ഇതിനിടെ പൊള്ളലേറ്റു. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്, പിന്നീട് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ശങ്കർ ഷിൻഡെ (63), രാജൻ ചവാൻ (42), ഗുരുദാസ് ലോകരെ (45), സുഭാഷ് ഭോസാലെ (44) എന്നിവരാണ് മരിച്ചത്. ഇവർ പിന്നിൽ ഇരിക്കുകയായിരുന്നതിനാൽ എമർജൻസി എക്സിറ്റ് വിൻഡോ യഥാസമയം തുറക്കാൻ കഴിയാതെ മരിക്കുകയായിരുന്നു.

കൂടാതെ, മറ്റ് ആറ് യാത്രക്കാർക്കും പൊള്ളലേറ്റു. കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.

#Driver #sets #company #bus #fire #salary #cut #four #employees #die #tragically

Next TV

Related Stories
 ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

Jul 18, 2025 09:54 PM

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്...

Read More >>
കാവി പതാകകളുമായി പ്രതിഷേധക്കാരെത്തി, മതവികാരം വ്രണപ്പെടുത്തരുതെന്ന് ആവശ്യം; കെഎഫ്‌സി ഔട്ട്‌ലറ്റിന് പൂട്ട്

Jul 18, 2025 06:38 PM

കാവി പതാകകളുമായി പ്രതിഷേധക്കാരെത്തി, മതവികാരം വ്രണപ്പെടുത്തരുതെന്ന് ആവശ്യം; കെഎഫ്‌സി ഔട്ട്‌ലറ്റിന് പൂട്ട്

ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള കെഎഫ്‍സി ഔട്ട്ലെറ്റിന് മുന്നിൽ ഹിന്ദു രക്ഷാ ദളിന്റെ പ്രതിഷേധ...

Read More >>
സ്കൂൾ വാന്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിക്കും ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്

Jul 18, 2025 02:24 PM

സ്കൂൾ വാന്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിക്കും ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്

സ്കൂൾ വാന്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിക്കും...

Read More >>
അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം; നടത്തിപ്പുകാരൻ അറസ്റ്റിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു

Jul 18, 2025 12:05 PM

അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം; നടത്തിപ്പുകാരൻ അറസ്റ്റിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു

ഉഡുപ്പിയിലെ അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം നടത്തുന്നുവെന്ന പരാതിയിൽ ഒരാളെ മണിപ്പാൽ പൊലീസ് അറസ്റ്റ്...

Read More >>
Top Stories










//Truevisionall