കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ജർമനിയിൽ മരിച്ച നിലയിൽ

കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ജർമനിയിൽ മരിച്ച നിലയിൽ
Feb 25, 2025 09:02 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) ബർലിൻ ജർമനിയിലെ ന്യൂറംബർഗിൽ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ സ്വദേശിനി ഡോണ ദേവസ്യ പേഴത്തുങ്കൽനെ (25) യാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. വൈഡൻ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷനൽ മാനേജ്മെന്റ് വിഷയത്തിൽ മാസ്റ്റർ ബിരുദ വിദ്യാർഥിനിയായിരുന്നു ഡോണ.

രണ്ടുവർഷം മുൻപാണ് ജർമനിയിലെത്തിയത്. ന്യൂറംബർഗിലായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി പൊലീസ് കസ്റ്റഡിയിലാണ്.

പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകുവെന്ന് അധികൃതർ അറിയിച്ചു. ജർമനിയിലെ പൊലീസ് നടപടി പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

സംസ്കാരം നാട്ടിൽ നടത്താനാണ് വീട്ടുകാരുടെ ആഗ്രഹം. മരണവിവരം ബർലിനിലെ ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപാറ പേഴത്തുങ്കൽ ദേവസ്യയുടെയും മോളിയുടെയും മകളാണ് ഡോണ.

#Kozhikode #Kuttyadi #native #found #dead #Germany

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories