#keralaschoolkalolsavam2025 | കൊട്ടിക്കയറി സെൻ്റ് ജോസഫ് ബോയ്സ്; കുത്തക കൈവിടാതെ കോഴിക്കോടിൻ്റെ ചുണക്കുട്ടികൾ

#keralaschoolkalolsavam2025 | കൊട്ടിക്കയറി സെൻ്റ് ജോസഫ് ബോയ്സ്; കുത്തക കൈവിടാതെ കോഴിക്കോടിൻ്റെ  ചുണക്കുട്ടികൾ
Jan 4, 2025 08:23 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പഞ്ചവാദ്യം മത്സരത്തിൽ 13 വർഷമായി തുടരുന്ന സെൻ്റ് ജോസഫിൻ്റെ ആധിപത്യം തകർക്കാൻ ഇത്തവണയും എതിർ ടീമുകൾക്ക് കഴിഞ്ഞില്ല.

കണ്ണൻഞ്ചേരി മണിയാശൻ , സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നത്. സ്കൂളിലെ അധ്യാപകനായ ഫാദർ ഫിലിപ്പ് സർവ്വ പിന്തുണയുമായി വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ട്.

തായമ്പക , പഞ്ചവാദ്യം , മദ്ദള കേളി , ചെണ്ടമേളം എന്നീ മത്സരങ്ങളിൽ സ്കൂൾ നിരവധി തവണ ഒന്നാമത് എത്തിയിട്ടുണ്ട്. 10 ാം ക്ലാസ് വിദ്യാർഥി നിര ജഞൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണ കുത്തക നിലനിർത്തിയത്.

അമൻ ജിത്ത് , അനന്തു , അദ്വൈത് , ആദി കൃഷ്ണ , ശിവനീത് , അമൻ എന്നിവരാണ് ടീം അംഗങ്ങൾ .

ഈശോ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജസ്യൂട്ട് സൊസൈറ്റി 1793 ൽ സ്ഥാപിച്ച കോഴിക്കോട് സെൻ്റ് ജോസഫ് ഹയർ സെക്കൻഡറിക്ക് 232 വർഷത്തെ വിദ്യാഭ്യാസ ചരിത്രമുണ്ട്. കേരളത്തിലെ ആദ്യ വിദ്യാലയം കൂടിയാണ് ഈ സരസ്വതി ക്ഷേത്രം.

#StJoseph #Boys #Kotickary #Kozhikode #chunakuttis #without #giving #up #monopoly

Next TV

Related Stories
#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Jan 11, 2025 10:08 PM

#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

വിജയികൾക്കുള്ള സമ്മാനങ്ങൾ ഉടൻ വിതരണം...

Read More >>
#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവം അധ്യാപകർ കറിവേപ്പിലയായെന്ന്; മേള നടത്തിയവർക്ക് അവഹേളനം -കെപിഎസ്ടിഎ

Jan 9, 2025 03:34 PM

#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവം അധ്യാപകർ കറിവേപ്പിലയായെന്ന്; മേള നടത്തിയവർക്ക് അവഹേളനം -കെപിഎസ്ടിഎ

വേദിയിൽ മാത്രമല്ല സദസ്സിന്റെ മുൻനിരയിൽപോലും ഇവർക്ക് സീറ്റ് അനുവദിക്കാൻ സംഘാടകർ...

Read More >>
#keralaschoolkalolsavam2025 | മന്ത്രി വി ശിവൻകുട്ടിക്ക് പൊൻ തൂവൽ ; ഗോത്ര കലകളിലൂടെ പുതു ചരിത്രം കുറിച്ച് അനന്തപുരി കലോത്സവം

Jan 8, 2025 09:10 PM

#keralaschoolkalolsavam2025 | മന്ത്രി വി ശിവൻകുട്ടിക്ക് പൊൻ തൂവൽ ; ഗോത്ര കലകളിലൂടെ പുതു ചരിത്രം കുറിച്ച് അനന്തപുരി കലോത്സവം

രാജഭരണത്തിൻ്റെ ഓർമ്മകൾ പേറുന്ന കനകകുന്നിൻ്റെ വേദികളിൽ ആണ് ഗോത്ര കലകൾ മുഴുവനും അരങ്ങേറിയത് എന്നത് മറ്റൊരു ചരിത്ര നിയോഗം...

Read More >>
#keralaschoolkalolsavam2025 | കലാമാമാങ്കത്തിന് കൊടിയിറങ്ങി; സ്കൂൾ കലോത്സവം നമ്മുടെ അഭിമാനം -വി ഡി സതീശൻ

Jan 8, 2025 08:27 PM

#keralaschoolkalolsavam2025 | കലാമാമാങ്കത്തിന് കൊടിയിറങ്ങി; സ്കൂൾ കലോത്സവം നമ്മുടെ അഭിമാനം -വി ഡി സതീശൻ

പരാതികൾ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതു വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ്...

Read More >>
#keralaschoolkalolsavam2025 | എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേളകളായി കലോത്സവങ്ങളെ മാറ്റും -മന്ത്രി വി ശിവൻകുട്ടി

Jan 8, 2025 08:13 PM

#keralaschoolkalolsavam2025 | എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേളകളായി കലോത്സവങ്ങളെ മാറ്റും -മന്ത്രി വി ശിവൻകുട്ടി

എല്ലാ അർത്ഥത്തിലും സമ്പൂർണ വിജയമായിരുന്നു ഈ കലോത്സവം. ഒരു പരാതി പോലുമില്ലാതെയാണ് മേള...

Read More >>
Top Stories

Entertainment News