May 23, 2024 10:34 AM

(truevisionnews.com) സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്,എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന.

350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന നടത്തുകയാണ്.

പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ നിർമ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്.

സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജിഎസ്ടി അധികൃതർ അറിയിച്ചു.

പാലക്കാട് ഓങ്ങല്ലൂരിലെ സ്ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തുന്നുണ്ട്. വിവിധ ഇടങ്ങളിൽ നിന്ന് നിരവധിപേർ കസ്റ്റഡിയിൽ ആയതായിയാണ് വിവരം.

#crore #trade #fakeregistration; #Widespread #raid #led #GST #department #state

Next TV

Top Stories