#exploded | നടുറോഡിൽ പൊട്ടിത്തെറിച്ച് റോയൽ എൻഫീൽഡ്; പൊലീസുകാരനടക്കം പത്തോളം പേർക്ക് പരിക്ക്

#exploded | നടുറോഡിൽ പൊട്ടിത്തെറിച്ച് റോയൽ എൻഫീൽഡ്; പൊലീസുകാരനടക്കം പത്തോളം പേർക്ക് പരിക്ക്
May 13, 2024 08:14 AM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) ഹൈദരാബാദില്‍ നടുറോഡില്‍ വച്ച് തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പൊലീസുകാരനും അടക്കം പത്തോളം പേര്‍ക്ക് പരിക്ക്.

ഞായറാഴ്ച വൈകുന്നേരം മൊഗല്‍പുരയിലെ ബിബി ബസാര്‍ റോഡിലാണ് സംഭവം. സംഭവത്തെ കുറിച്ച് ഭവാനി നഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. ബാലസ്വാമി പറഞ്ഞത്: 'ഞായറാഴ്ച വൈകുന്നേരം മൊഗല്‍പുരയിലേക്ക് പോവുകയായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ എഞ്ചിനില്‍ നിന്ന് തീ ഉയര്‍ന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രികരായ യുവാവും യുവതിയും ബുള്ളറ്റ് നിര്‍ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയവര്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.'

പരുക്കേറ്റവരെ മൊഗല്‍പുരയിലെ പ്രിന്‍സസ് എസ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍ ശരീരത്തില്‍ 95 ശതമാനത്തിലധികം പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സന്ദീപ്, ഷൗക്കത്ത് അലി, അബ്ദുള്‍ റഹീം, ഹുസൈന്‍ ഖുറേഷി, ഖാദിര്‍, സൗദ് ഷെയ്ഖ്, ഖാജാ പാഷ, ഷെയ്ഖ് അജീസ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്.

തീ അണയ്ക്കാന്‍ ബുള്ളറ്റിന്റെ സമീപത്തുണ്ടായിരുന്ന നദീം, ഷൗക്കത്ത് അലി എന്നിവര്‍ക്കാണ് 95 ശതമാനത്തിലധികം പൊള്ളലേറ്റതെന്നും പൊലീസ് അറിയിച്ചു.

#RoyalEnfield #explodes #middle #road; #Around #people, #including #policeman, #injured.

Next TV

Related Stories
#arrest |  ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

Jun 16, 2024 04:32 PM

#arrest | ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

നൂറുകണക്കിന് ആർ.എസ്.എസ്, ഹിന്ദു വാഹിനി പ്രവർത്തകർ സംഘടിച്ചെത്തി മദ്രസ ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എം.ഐ.എം എംഎൽഎ കർവാൻ എം. കൗസർ മുഹ്‌യുദ്ദീൻ...

Read More >>
#boat |ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി

Jun 16, 2024 04:14 PM

#boat |ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി

17 ഭക്തർ സഞ്ചരിച്ച ബോട്ട് ഗംഗയിൽ...

Read More >>
#salon |സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ

Jun 16, 2024 02:59 PM

#salon |സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ

ഉന്നാവോ സ്വദേശിയായ ഉപഭോക്താവ് ജൂൺ 11 നാണ് മസാജിനായി സലൂണിലെത്തിയത്....

Read More >>
#bjp | ഇന്ധന വിലവർധനവ്; ബിജെപിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം

Jun 16, 2024 01:51 PM

#bjp | ഇന്ധന വിലവർധനവ്; ബിജെപിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം

നികുതി വർധിപ്പിച്ചതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയുമാണ്...

Read More >>
Top Stories