#Gaza|ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ കനത്ത ചൂടും: ഗസ്സയിൽ രണ്ട് കുട്ടികൾ മരിച്ചു

 #Gaza|ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ കനത്ത ചൂടും: ഗസ്സയിൽ രണ്ട് കുട്ടികൾ മരിച്ചു
Apr 29, 2024 09:56 AM | By Meghababu

ഗസ്സസിറ്റി: (truevisionnews.com)ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു.

ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ അഭയാർഥി ഏജൻസിയായ യു.എൻ.ആർ.ഡബ്യു.എയാണ് റിപ്പോർട്ട് ചെയ്യുന്നത്. താപനില ഉയരുന്നതിനനുസരിച്ച് ഗസ്സയിലെ ജീവിത സാഹചര്യങ്ങൾ കൂടുതല്‍ വഷളാകുമെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കുന്നു.

കുടിക്കാനും കുളിക്കാനും അലക്കാനുമൊക്കെ 15 ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം വേണ്ടിടത്ത് ആകെ ലഭിക്കുന്നത് ഒരു ലിറ്ററിലും താഴെ വെള്ളമാണ്. കുട്ടികളാണ് ഇതിന്റെ ദുരിതം ഏറെയും അനുഭവിക്കുന്നത്. ഇതിനകം തന്നെ മാരകമായ ഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്നിരിക്കുകയാണ് ഫലസ്തീന്‍ ജനത.

34,000 ലേറെ പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ മരണം വരിച്ചത്. ഇപ്പോഴിതാ കനത്ത ചൂടും അവിടെ ദുരിതം വർധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഗസ്സ വീണ്ടും യുദ്ധക്കളമായത്.

യുദ്ധം ആറ് മാസം പിന്നിട്ടതിന് പിന്നാലെ ഗസ്സയുടെ വലിയൊരു ഭാഗം തകർന്നുകിടക്കുകയാണ്. ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയ്ക്കൊക്കെ കടുത്ത ക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഈയടുത്ത ദിവസങ്ങളിൽ ഗസ്സയിലെ താപനില 30 ഡിഗ്രി സെൽഷ്യസിനടുത്താണ് ഉയർന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വർഷത്തിൽ സാധാരണയേക്കാൾ വളരെ കൂടുതലാണിത്.

#Heavy #heat #followed #Israeli #attack #Two #children #died #Gaza

Next TV

Related Stories
#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

May 13, 2024 11:06 AM

#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നൽകിയത്....

Read More >>
#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

May 12, 2024 08:16 PM

#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

'മൂന്ന് മാസം കൂടി ഞങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പിൽ...

Read More >>
#bread|ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ, ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ചു

May 11, 2024 04:14 PM

#bread|ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ, ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ചു

കറുത്ത എലിയുടെ അവശിഷ്ടങ്ങൾ നിരവധി ബ്രെഡ് പാക്കറ്റുകളിൽ കണ്ടെത്തിയതിന് പിന്നാലെയാണ്...

Read More >>
#LightningFlood | മിന്നൽ പ്രളയം; 60-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി

May 11, 2024 02:30 PM

#LightningFlood | മിന്നൽ പ്രളയം; 60-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി

രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്കുകളും നാല് സ്കൂളുകളും പ്രളയത്തിൽ തകർന്നിട്ടുണ്ട്. ഓവ് ചാലുകളിലൂടെ ഒഴുകി പോവുന്നതിലും അധികം ജലം മഴ...

Read More >>
#attack | ആറ് വയസുകാരിയെ കടിച്ച് കീറി തെരുവുനായ, പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ

May 10, 2024 02:56 PM

#attack | ആറ് വയസുകാരിയെ കടിച്ച് കീറി തെരുവുനായ, പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ

ദമ്പതികളെ ആൾക്കൂട്ടം കയ്യേറ്റം ചെയ്യുന്നതിന്റേയും തടഞ്ഞ് വയ്ക്കുന്നതിന്റേയുമായ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത്...

Read More >>
#sexualassault | മുഖം മൂടിയണിഞ്ഞ യുവാവ് പിന്നിലൂടെയെത്തി കഴുത്തിൽ ബെൽറ്റിട്ട് വലിച്ച് വീഴ്ത്തി; നടുറോഡിൽ യുവതിക്ക് പീഡനം

May 10, 2024 12:03 PM

#sexualassault | മുഖം മൂടിയണിഞ്ഞ യുവാവ് പിന്നിലൂടെയെത്തി കഴുത്തിൽ ബെൽറ്റിട്ട് വലിച്ച് വീഴ്ത്തി; നടുറോഡിൽ യുവതിക്ക് പീഡനം

സമൂഹമാധ്യമങ്ങളിൽ വീഡിയോ പുറത്ത് വന്നതോടെ അക്രമിയെ പിടികൂടണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്. 2024ൽ മാത്രം ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്...

Read More >>
Top Stories