#attack | ആറ് വയസുകാരിയെ കടിച്ച് കീറി തെരുവുനായ, പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ

#attack | ആറ് വയസുകാരിയെ കടിച്ച് കീറി തെരുവുനായ, പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ
May 10, 2024 02:56 PM | By VIPIN P V

നോയിഡ: (truevisionnews.com) ആറ് വയസുകാരിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ തെരുവുനായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ.

നോയിഡയിലാണ് സംഭവം. പാൻ ഒയാസിസ് റെസിഡെൻഷ്യൽ സൊസൈറ്റിയിലാണ് സംഭവമുണ്ടായത്.

ഈ പരിസരത്തെ തെരുവു നായകൾക്ക് പതിവായി ഭക്ഷണം നൽകിയിരുന്ന യുവ ദമ്പതികളെയാണ് നാട്ടുകാർ ആക്രമിച്ചത്.

മെയ് 2നാണ് സംഭവമുണ്ടായത്. ഇവിടെ വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. രാവിലെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്.

ഉച്ചയ്ക്ക് ശേഷം തെരുവുനായകൾക്ക് ഭക്ഷണവുമായി എത്തിയ യുവ ദമ്പതികൾക്കെതിരെ നാട്ടുകർ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധം വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും എത്തുകയായിരുന്നു.

ശുഭം, സംഗലിത എന്നീവർക്കാണ് നാട്ടുകാരിൽ നിന്ന് മർദ്ദനമേറ്റത്. പൊലീസ് എത്തിയാണ് ദമ്പതികളെ ആൾക്കൂട്ടത്തിന്റെ കയ്യിൽ നിന്ന് രക്ഷിച്ചത്.

ദമ്പതികളെ ആൾക്കൂട്ടം കയ്യേറ്റം ചെയ്യുന്നതിന്റേയും തടഞ്ഞ് വയ്ക്കുന്നതിന്റേയുമായ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

#straydog ​​#bit #six-#year-#old #girl #locals #attacked #couple #feeding #dogs

Next TV

Related Stories
#chocolate|പാക്കേജിൽ നിന്നും വീണ ചോക്ലേറ്റ്, കഴിച്ചവരുടെ പെരുമാറ്റം വിചിത്രം, ഒടുവിൽ കണ്ടെത്തിയത് കഞ്ചാവ്

May 20, 2024 09:12 PM

#chocolate|പാക്കേജിൽ നിന്നും വീണ ചോക്ലേറ്റ്, കഴിച്ചവരുടെ പെരുമാറ്റം വിചിത്രം, ഒടുവിൽ കണ്ടെത്തിയത് കഞ്ചാവ്

പിന്നാലെ ചോക്ലേറ്റ് കഴിച്ച ജീവനക്കാർക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും അവർ എന്തിനെയോ ഭയക്കുന്നത് പോലെ പെരുമാറുകയും...

Read More >>
#ebrahimraisis | ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

May 20, 2024 01:54 PM

#ebrahimraisis | ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം...

Read More >>
#EbrahimRaisi | ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

May 20, 2024 10:10 AM

#EbrahimRaisi | ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

അതിര്‍ത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് റെയ്‌സിയുടെ ഹെലികോപ്റ്റര്‍...

Read More >>
#rain | തമിഴ്‌നാട്ടിൽ കനത്ത മഴ; തിരുപ്പുരിൽ നാലു പേരെ ഒഴുക്കിൽപ്പെട്ടു കാണാതായി

May 20, 2024 09:21 AM

#rain | തമിഴ്‌നാട്ടിൽ കനത്ത മഴ; തിരുപ്പുരിൽ നാലു പേരെ ഒഴുക്കിൽപ്പെട്ടു കാണാതായി

നത്ത മഴ നാശം വിതയ്‌ക്കുന്ന തമിഴ്‌നാട്ടിലെ തിരുപ്പുരിൽ നാലു പേരെ ഒഴുക്കിൽപ്പെട്ടു...

Read More >>
#IbrahimRaisi | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

May 19, 2024 07:46 PM

#IbrahimRaisi | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാർത്താ ഏജൻസി...

Read More >>
Top Stories