#invalid|സംസ്ഥാനത്തെ രണ്ട് വി.സിമാരുടെ നിയമനം അസാധു ആയേക്കും

#invalid|സംസ്ഥാനത്തെ രണ്ട് വി.സിമാരുടെ നിയമനം അസാധു ആയേക്കും
Apr 28, 2024 09:22 AM | By Meghababu

 തിരുവനന്തപുരം: (truevisionnews.com)സംസ്ഥാനത്തെ രണ്ട് വൈസ് ചാൻസലർമാരുടെ നിയമനം അസാധു ആവാൻ സാധ്യത. സാങ്കേതിക സർവകലാശാല വി.സി സജി ഗോപിനാഥ്, വെറ്ററിനറി സർവകലാശാല വി.സി ഡോ. എം.ആർ ശശീന്ദ്രനാഥ് എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി മണക്കുന്നത്.

നിയമനം സംബന്ധിച്ച് യുജിസിയുടെ വിശദീകരണം എതിരായതാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി സജി ഗോപിനാഥിന് തിരിച്ചടിയാവുന്നത്. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതോടെ വെറ്ററിനറി സർവകലാശാല വി.സിയുടെ സ്ഥാനവും നഷ്ടമായേക്കും.

യുജിസി നോമിനിയെ ഒഴിവാക്കി നിയമനം നൽകിയത് ചട്ടവിരുദ്ധമാണ് എന്ന് കാണിച്ച് ശശീന്ദ്രനാഥിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നിലവിൽ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ ഉള്ള വി.സി എന്തുതന്നെ വിശദീകരണം നൽകിയാലും അത് അച്ചടക്ക നടപടിയിലേക്ക് നീങ്ങാനാണ് സാധ്യത.

കാരണം സമാനമായി നിയമനം ലഭിച്ച ഫിഷറീസ് വൈസ് ചാൻസലറെ ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി പുറത്താക്കിയത്. ഓപ്പൺ- ഡിജിറ്റൽ സർവകലാശാല വി.സിമാരുടെ കാര്യത്തിൽ യുജിസിയുടെ ഭാഗം കൂടി കേട്ട ശേഷം നടപടിയെടുക്കാം എന്നായിരുന്നു ഗവർണറുടെ നിലപാട്.

ആദ്യ വി.സിമാരെ സർക്കാർ ശുപാർശ പ്രകാരം സേർച്ച്‌ കമ്മിറ്റി കൂടാതെ നിയമിക്കാമെങ്കിലും അംഗീകാരം ലഭിച്ചശേഷം ചട്ടമനുസരിച്ച് നിയമനം നടത്തണം എന്നതാണ് വിഷയത്തിൽ യുജിസിയുടെ മറുപടി.

ഇതോടെ ഡിജിറ്റൽ വി.സി സജി ഗോപിനാഥിന്റെ നില പരുങ്ങലിലായി. ഏതുസമയം വേണമെങ്കിലും അദ്ദേഹത്തെ പുറത്താക്കികൊണ്ടുള്ള തീരുമാനം ഉണ്ടായേക്കാം.

കെ.ടി.യു വിസിയുടെ അധിക ചുമതല കൂടിയുള്ളതിനാൽ അച്ചടക്ക നടപടി ഉണ്ടായാൽ അവിടെയും പുതിയ ഒരാളെ കണ്ടെത്തേണ്ടിവരും. ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ മുബാറക് പാഷ നേരത്തെ തന്നെ രാജി നൽകിയതിനാൽ നടപടി അദ്ദേഹത്തിന് ബാധകമാവില്ല.

#appointment #two #VCs #state #may #invalid

Next TV

Related Stories
#childdrive |മഞ്ചേരി സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ; ദൃശ്യങ്ങൾ പുറത്ത്

May 11, 2024 02:48 PM

#childdrive |മഞ്ചേരി സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ; ദൃശ്യങ്ങൾ പുറത്ത്

ബൈക്ക് അമിത വേഗതയിൽ ആയിരുന്നു വെന്ന് ദൃക്‌സാക്ഷികൾ പകർത്തിയ ദൃക്‌സാക്ഷികൾ...

Read More >>
#rain |അഞ്ച് ദിവസം ശക്തമായ മഴ, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത വേണം, പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ...

May 11, 2024 02:10 PM

#rain |അഞ്ച് ദിവസം ശക്തമായ മഴ, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത വേണം, പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ...

14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്...

Read More >>
#TagoreAward |അഞ്ജലി രാജീവിന് ടാഗോർ പുരസ്കാരം

May 11, 2024 01:58 PM

#TagoreAward |അഞ്ജലി രാജീവിന് ടാഗോർ പുരസ്കാരം

10001 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ്...

Read More >>
#VeenaGeorge | കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ; ഷണ്‍മുഖന് മതിയായ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

May 11, 2024 01:49 PM

#VeenaGeorge | കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ; ഷണ്‍മുഖന് മതിയായ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത്...

Read More >>
#acidattack |ഭാര്യക്കു നേരെ ഐസ്ക്രീം ആസിഡ് ആക്രമണം; മകന്റെ നില ഗുരുതരം

May 11, 2024 01:42 PM

#acidattack |ഭാര്യക്കു നേരെ ഐസ്ക്രീം ആസിഡ് ആക്രമണം; മകന്റെ നില ഗുരുതരം

ഓ​ടി​യ​പ്പോ​ഴാ​ണ് പ്ര​തി എ​റി​ഞ്ഞ ഐ​സ്ക്രീം ആ​സി​ഡ് സി​ദ്ധു​നാ​ഥി​ന്റെ മേ​ൽ വീ​ണ​ത്....

Read More >>
Top Stories