#ArifMohammedKhan | ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്; സമയമെടുത്തതിൽ,വിശദീകരണവുമായി ഗവർണർ

#ArifMohammedKhan | ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്; സമയമെടുത്തതിൽ,വിശദീകരണവുമായി ഗവർണർ
Apr 27, 2024 05:28 PM | By VIPIN P V

ദില്ലി: (truevisionnews.com) ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളുമായി ബന്ധപ്പെട്ട് ല പരാതികളും ലഭിച്ചിരുന്നു.

അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിച്ചു. സംസ്ഥാനം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും ​ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

മൊത്തത്തിൽ പോളിംഗ് ശതമാനം സംതൃപ്തി നൽകുന്നതെന്നും സംസ്ഥാനത്തെ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഭൂ പതിവ് നിയമ ഭേദഗതി ബിൽ അടക്കം പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്കെതിരെ സമരം നടത്തിയിരുന്നു.

ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്.

രാജ്ഭവന്‍റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും ഇതോടെ അനുമതിയായിരിക്കുകയാണ്. കൂട്ടത്തില്‍ ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്.

ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്.

പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. എന്നാല്‍ ബില്ലിനെതിരെയും പല വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ക്ക് കുട പിടിക്കാനാണ് ബില്ല് പാസാക്കിയെടുക്കുന്നത് എന്നായിരുന്നു മുഖ്യമായ ആക്ഷേപം.

എന്നാല്‍ നിലവിലുള്ള ഭൂപതിവ് നിയമം 60 വര്‍ഷം പഴക്കമുള്ളതാണെന്നം കാലാനുസൃതമായ പരിഷ്കാരങ്ങള്‍ ഇതില്‍ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

#All #bills #already #signed; #taking #time,#governor #explained

Next TV

Related Stories
#NarendraModi  | ഞാന്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങള്‍ സ്വന്തമാക്കിയെന്നാണ്- നരേന്ദ്രമോദി

May 20, 2024 10:57 PM

#NarendraModi | ഞാന്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങള്‍ സ്വന്തമാക്കിയെന്നാണ്- നരേന്ദ്രമോദി

കോണ്‍ഗ്രസ് നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ അമര്‍സിന്‍ ചൗധരിയാണ് ഈ ആരോപണം ഉന്നയിച്ചതെന്നും ഒരു പൊതുയോഗത്തില്‍ അദ്ദേഹം അതിനെ...

Read More >>
#accident | പിക് അപ്പ് ട്രക്ക് മറിഞ്ഞ് അപകടം ; മൂന്ന് കുട്ടികൾ ഉൾപ്പെടെ 19 ആദിവാസികള്‍ മരിച്ചു

May 20, 2024 10:55 PM

#accident | പിക് അപ്പ് ട്രക്ക് മറിഞ്ഞ് അപകടം ; മൂന്ന് കുട്ടികൾ ഉൾപ്പെടെ 19 ആദിവാസികള്‍ മരിച്ചു

സംസ്ഥാന സര്‍ക്കാര്‍ അപകടത്തില്‍പെട്ടവരുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം...

Read More >>
#ebrahimraisi | ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

May 20, 2024 08:15 PM

#ebrahimraisi | ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം. നാളെ ഒരു ദിവസത്തെ ദുഃഖാചരണമാണ്...

Read More >>
#ArvindKejriwal | കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് മെട്രോയിലും സ്റ്റേഷനുകളിലും ചുവരെഴുത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

May 20, 2024 05:05 PM

#ArvindKejriwal | കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് മെട്രോയിലും സ്റ്റേഷനുകളിലും ചുവരെഴുത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും...

Read More >>
#arrest | യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം; ബെം​ഗളൂരുവിൽ യുവാവ് അറസ്റ്റിൽ

May 20, 2024 02:14 PM

#arrest | യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം; ബെം​ഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബെം​ഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് റോഡിലായിരുന്നു...

Read More >>
#arrest | പെൻഷൻ ആനുകൂല്യം മുടങ്ങരുത്, അച്ഛന്റെ മൃതദേഹം വർഷങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്ത്രീ, അറസ്റ്റ്

May 20, 2024 02:13 PM

#arrest | പെൻഷൻ ആനുകൂല്യം മുടങ്ങരുത്, അച്ഛന്റെ മൃതദേഹം വർഷങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്ത്രീ, അറസ്റ്റ്

അധികൃതർ വീട്ടിലെത്തുകയും അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ തിരക്കുകയും ചെയ്തു. ആദ്യം സ്ത്രീ പറഞ്ഞത് അച്ഛൻ നഴ്സിം​ഗ് ഹോമിലാണ്...

Read More >>
Top Stories