കണ്ണൂർ: (truevisionnews.com) തനിക്കെതിരെയുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ എന്നെ വന്നു കണ്ടു വെന്നത് സത്യമാണ്, ഒരു രാഷ്ട്രീയ ചർച്ചയും നടത്തിയിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
മകൻ്റെ ഫ്ലാറ്റിലാണ് അദ്ദേഹം വന്നത്. പരിചയപ്പെടാൻ എത്തി എന്ന് മാത്രമാണ് പറഞ്ഞത്. എനിക്ക് ഹിന്ദി അത്ര പരിചയമല്ല, അദ്ദേഹം അതുവഴി പോകുന്ന വഴിക്ക് വീട്ടിൽ കയറിയതാണ്.
ഞാൻ മരണം വരെ എതിർക്കുന്ന പാർട്ടിയാണ് ബിജെപി, കെ. സുധാകരൻ ബിജെ പി യിൽ പോകാൻ നിൽക്കുന്നയാളാണെന്നും ഇപി ജയരാജൻ പറഞ്ഞു.
#BJP #national #leader #came #met #me #EPJayarajan