തിരുവനന്തപുരം: (truevisionnews.com) യുവാക്കളെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.
വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 247-ൽ നാഥൻ എന്ന അബ്ദുൾ റഹ്മാനെ(29) ആണ് പോലീസ് അറസ്റ്റുചെയ്തത്.
രാത്രികാലങ്ങളിൽ കടന്നുപോകുന്ന വഴിയാത്രക്കാരെയും ബൈക്കുകളിൽ പോകുന്ന യുവാക്കളെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം ചോദിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
പണം നൽകാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും.
ഇതേക്കുറിച്ച് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
എസ്.ഐ. ജെ.പി.അരുൺകുമാർ, സീനീയർ സി.പി.ഒ. സാബു, സുജിത്, പ്രമോദ്,ഗോഡ്‌വിൻ, സി.പി.ഒ.മാരായ രാമു, അരുൺമണി എന്നിവരുൾപ്പെട്ട പോലീസ് സംഘമെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
കാപ്പപ്രകാരം ഒരുവർഷത്തോളം ജയിലിലായിരുന്ന ഇയാൾ സമീപകാലത്താണ് പുറത്തിറങ്ങിയതെന്നും പോലീസ് അറിയിച്ചു.
കോവളം, വിഴിഞ്ഞം, ബാലരാമപുരം തുടങ്ങിയ സ്റ്റേഷനുകളിൽ കൊലപാതകമടക്കം 15 കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#Collecting #money #stopping #passers- #attempted #murder; #young #man #under #arrest