#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്
Apr 25, 2024 03:22 PM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

തകര്‍ത്തടിച്ച് ജയം ശീലമാക്കിയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആര്‍സിബി ആവട്ടെ തോല്‍വി പതിവാക്കിയ ടീമും.

ഇന്ന് കൂടി തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് ആശിക്കേണ്ടതില്ല. ഹൈദരാബാദ് സീസണില്‍ റണ്‍മല കയറിത്തുടങ്ങിയത് ബംഗളൂരുവിനെതിരെ 287 റണ്‍സ് നേടി.

ട്രാവിസ് ഹെഡ്, ഹെന്റിസ് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, അഭിഷേക് ശര്‍മ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ സണ്‍റൈസേഴ്‌സ് 250 റണ്‍സിലേറെ നേടിയത് മൂന്ന് തവണ.

അവസാന നാല് കളിയിലും ജയം. വിരാട് കോലി നയിക്കുന്ന ബാറ്റര്‍മാര്‍ പൊരുതുന്നുണ്ടെങ്കിലും മുനയൊടിഞ്ഞ ബൗളിംഗ് ബംഗളൂരുവിനെ തുടര്‍ തോല്‍വിയിലേക്ക് തള്ളിയിട്ടു.

വിക്കറ്റ് വേട്ടക്കാരില്‍ സീസണില്‍ ആര്‍സിബിയുടെ മികച്ച ബൗളറായ യഷ് ദയാലിന്റെ സ്ഥാനം ഇരുപത്തിനാലാം സ്ഥാനത്ത്. ഒറ്റക്കളി മാത്രം ജയിച്ച ആര്‍സിബിക്ക് അവസാന ആറ് മത്സരത്തിലും തോല്‍വി.

ഇതുകൊണ്ടുതന്നെ ബംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറക്കുറെ അവസാനിച്ചു. ആര്‍സിബിയുമായി താരതമ്യം ചെയ്യുമ്പോള്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദ് ബൗളിംഗ് നിരയ്ക്കാണ് മേധാവിത്തം.

ബംഗളൂരുവില്‍ റണ്‍മഴ പെയ്ത മത്സരത്തില്‍ ആര്‍സിബിക്കെതിരെ 25 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരുടീമും ആകെ ഏറ്റുമുട്ടിയത് ഇരുപത്തിനാല് കളിയില്‍.

ഹൈദരാബാദ് പതിമൂന്നിലും ആസിബി പത്തിലും ജയിച്ചു. ഒരുമത്സരം ഉപേക്ഷിച്ചു. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ്, അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍സ്), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ടി നടരാജന്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോലി, വില്‍ ജാക്ക്സ്, രജത് പട്ടീദാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസണ്‍, യാഷ് ദയാല്‍, മുഹമ്മദ് സിറാജ്.

#lose #today #too, #RCB #playoff #dream; #Hyderabad #crush

Next TV

Related Stories
#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

May 5, 2024 12:50 PM

#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

​നേരത്തെ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ താരങ്ങളുടെ സമരത്തിന്റെ ഭാ​ഗമായി പത്മശ്രീ അടക്കമുള്ള അവാർഡുകൾ തിരികെ നൽകി...

Read More >>
#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

May 5, 2024 10:49 AM

#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

സീസണിലാദ്യമായി ചെന്നൈക്കായി പന്തെറിഞ്ഞ ശിവം ദുബെ ആകട്ടെ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ മടക്കി ഞെട്ടിച്ചെങ്കിലും പിന്നീട് 14...

Read More >>
#ISL2024 | ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്; ഫൈനലിൽ മോഹൻ ബഗാനെ വീഴ്ത്തിയത് 3-1ന്

May 4, 2024 10:01 PM

#ISL2024 | ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്; ഫൈനലിൽ മോഹൻ ബഗാനെ വീഴ്ത്തിയത് 3-1ന്

രണ്ടാം പകുതിയിൽ മുംബൈ കളം നിറഞ്ഞു, 53ആം മിനിട്ടിൽ പെരേര ഡിയാസിലൂടെ ഒരു ഗോൾ തിരിച്ചടിച്ച മുംബൈ 81ആം മിനിട്ടിൽ ബിപിൻ സിംഗിലൂടെ...

Read More >>
#IvanVukomanović | ‘നിങ്ങളെനിക്ക് കുടുംബവും വീടുമായിരുന്നു’; രാജിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി വുകോമാനോവിച്ച്

May 4, 2024 07:55 PM

#IvanVukomanović | ‘നിങ്ങളെനിക്ക് കുടുംബവും വീടുമായിരുന്നു’; രാജിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി വുകോമാനോവിച്ച്

ജീവിതത്തിൽ മുന്നോട്ട് പോകുന്നതിനായി നമുക്ക് ചിലപ്പോൾ ചില തീരുമാനമെടുക്കേണ്ടി വരും. എന്നെ സംബന്ധിച്ചും ക്ലബിനെ സംബന്ധിച്ചും രാജിവെക്കാനുള്ള...

Read More >>
#T20WorldCup | ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുക 20 കോടി, ടി20 ലോകകപ്പില്‍ കിരീടം നേടിയാല്‍ എത്ര കിട്ടും

May 4, 2024 03:28 PM

#T20WorldCup | ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുക 20 കോടി, ടി20 ലോകകപ്പില്‍ കിരീടം നേടിയാല്‍ എത്ര കിട്ടും

കഴിഞ്ഞ തവണ പത്ത് ടീമുകള്‍ മാത്രമാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളായി 20 ടീമുകളാണ്...

Read More >>
#Testranking | ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം; ഓസീസ് നമ്പര്‍ വണ്‍

May 3, 2024 08:52 PM

#Testranking | ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം; ഓസീസ് നമ്പര്‍ വണ്‍

2020-21 കാലയളവിലെ ടെസ്റ്റ് പരമ്പരകള്‍ കണക്കിലെടുക്കാതെയാണ് പുതിയ റാങ്കിങ്...

Read More >>
Top Stories