#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം
Apr 24, 2024 05:07 PM | By VIPIN P V

ബെംഗലൂരു: (truevisionnews.com) ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു.

എട്ട് മത്സരങ്ങളില്‍ ഒരേ ഒരു ജയം മാത്രം നേടിയ ആര്‍സിബി രണ്ട് പോയന്‍റുമായി പോയന്‍റ് ടേബിളില്‍ അവസാന സ്ഥാനത്താണ്.

പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ പോലും ആര്‍സിബിക്ക് ഇനി ഒരു മത്സരം പോലും തോല്‍ക്കാതിരിക്കണം. എന്നാല്‍ പോലും നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.

ഇതിനിടെ ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള യഥാര്‍ത്ഥ കാരണം തുറന്നു പറയുകയാണ് ഓസ്ട്രേലിയന്‍ മുന്‍ നായകനും ആര്‍സിബിയുടെ മുന്‍ താരവുമായ ആരോണ്‍ ഫിഞ്ച്.

ലേല ടേബിളില്‍ നിന്നു തന്നെ ആര്‍സിബിയുടെ പ്രശ്നം തുടങ്ങുന്നുവെന്ന് ഫിഞ്ച് പറഞ്ഞു. ഐപിഎല്‍ ലേലത്തില്‍ അവര്‍ എപ്പോഴും ബാറ്റിംഗിന് ആണ് പ്രധാന്യം കൊടുക്കുന്നത്.

അതോടെ ബൗളിംഗ് ദുര്‍ബലമാകും. സുനില്‍ നരെയ്നെ പോലൊരു ലോകോത്തര സ്പിന്നറുടെ അഭാവം അവര്‍ക്ക് എല്ലായ്പ്പോഴും ഉണ്ട്.

ഇത് ഈ സീസണില്‍ കൊല്‍ക്കത്തെക്കതിരായ മത്സരത്തില്‍ തന്നെ വ്യക്തമായതാണ്. അതുപോലെ കളിക്കാരെ അവരുടെ ബാറ്റിംഗ് പൊസിഷന്‍ മാറ്റി മാറ്റി കളിപ്പിക്കുന്നതും അവരുടെ പ്രശ്നമാണ്.

കാമറൂണ്‍ ഗ്രീന്‍ ആര്‍സിബിയില്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. അതല്ല അയാളുടെ യഥാര്‍ത്ഥ ബാറ്റിംഗ് പൊസിഷന്‍. ഓസ്ട്രേലിയന്‍ ടീമിലും അയാള്‍ മധ്യനിരയിലല്ല ബാറ്റ് ചെയ്യുന്നത്.

ഇത്രയും തുക മുടക്കി സ്വന്തമാക്കിയ കളിക്കാരനെ ഒട്ടും യോജിക്കാത്ത പൊസിഷനില്‍ കളിപ്പിക്കുന്നത് അസാധാരണമാണ്. അയാളെപ്പോഴും ടോപ് ഓര്‍ഡറില്‍ കളിക്കുന്ന ബാറ്ററാണ്. എന്നിട്ട് അയാളോട് മധ്യനിരയില്‍ കളിച്ച് തെളിയിക്കാന്‍ പറഞ്ഞാല്‍ അത് എളുപ്പമല്ലെന്നും ഫിഞ്ച് വ്യക്തമാക്കി.

റണ്‍വേട്ടയില്‍ വിരാട് കോലി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ആര്‍സിബി സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ മാത്രമാണ് ഇതുവരെ ജയിച്ചത്. ചെന്നൈയോട് തോറ്റ് തുടങ്ങിയ ആര്‍സിബി രണ്ടാം മത്സരം ജയിച്ചശേഷം പിന്നീട് തുടര്‍ച്ചയായി ആറ് കളികളില്‍ പരാജയപ്പെട്ടു.

#former #star #revealed #reason #RCB #continued #defeats

Next TV

Related Stories
#ThailandOpen  | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

May 18, 2024 08:06 PM

#ThailandOpen | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

ലോക 80-ാം നമ്പര്‍ സഖ്യത്തെ 21-11, 21-12 സ്‌കോറുകള്‍ക്കാണ് തോല്‍പ്പിച്ചത്....

Read More >>
#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

May 17, 2024 10:27 PM

#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

ധോണിക്ക് കീഴിൽ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീർ ഫൈനലിലെ ടോപ്...

Read More >>
#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

May 17, 2024 08:59 PM

#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ടീമിനെയും ബിസിസിഐയേയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വിമര്‍ശനവും...

Read More >>
#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

May 17, 2024 07:46 PM

#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

അവസാന മത്സരം ജയിച്ചിട്ടും ആര്‍സിബി പുറത്താവാനുള്ള മറ്റൊരു സാധ്യത കൂടിയുണ്ട്. ചെന്നൈയെ വീഴ്ത്തിയാല്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ്...

Read More >>
#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

May 16, 2024 10:58 AM

#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി...

Read More >>
#JamesAnderson | ഇന്ത്യയുടെ എക്കാലത്തെയും വലിയ പേടിസ്വപ്നം; ഒടുവില്‍ വിരമിക്കാനൊരുങ്ങി ജെയിംസ് ആന്‍ഡേഴ്സണ്‍

May 11, 2024 03:17 PM

#JamesAnderson | ഇന്ത്യയുടെ എക്കാലത്തെയും വലിയ പേടിസ്വപ്നം; ഒടുവില്‍ വിരമിക്കാനൊരുങ്ങി ജെയിംസ് ആന്‍ഡേഴ്സണ്‍

87 ടെസ്റ്റില്‍ 700 വിക്കറ്റുള്ള ആന്‍ഡേഴ്സണ്‍ വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കുമെതിരായ പരമ്പരകളില്‍ 708 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഷെയ്ന്‍ വോണിനെ...

Read More >>
Top Stories