'ഭർത്താവിന്റെ കാർ ഓടിക്കണം', സ്വപ്‌നങ്ങൾ ബാക്കി; ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിൻ്റെ ഭാര്യ ജീവനൊടുക്കി

'ഭർത്താവിന്റെ കാർ ഓടിക്കണം', സ്വപ്‌നങ്ങൾ ബാക്കി; ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിൻ്റെ ഭാര്യ ജീവനൊടുക്കി
Apr 24, 2024 02:13 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com)     തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി പ്രവീണിന്റെ ഭാര്യ ശര്‍മിള (20)യാണ് ആത്മഹത്യചെയ്തത്.

ഏപ്രില്‍ 14-ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ഫെബ്രുവരി 24-നാണ് ദളിത് യുവാവായ പ്രവീണിനെ ശര്‍മിളയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നത്.

ശര്‍മിളയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് 2023 നവംബറിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷവും ശര്‍മിളയുടെ കുടുംബം ഇവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പ്രവീണിനെ കൊലപ്പെടുത്തിയത്.

ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ ശര്‍മിള ഏറെ ദുഃഖിതയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പ്രവീണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം യുവതി ഏറെ അസ്വസ്ഥയായി. ഇതിനുപിന്നാലെയാണ് കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പ്രവീണിന്റെ അമ്മ ജി. ചിത്ര മാധ്യമങ്ങളോട് പറഞ്ഞു.

'പ്രവീണ്‍ എവിടെപ്പോയാലും ഞാനും അവിടെപോകും, പ്രവീണ്‍ ഇല്ലാത്ത ഈ ജീവിതം എനിക്ക് വേണ്ട' എന്നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.

കേസിലെ മുഖ്യപ്രതിയായ തന്റെ സഹോദരനെ മാതാപിതാക്കള്‍ ജാമ്യത്തിലിറക്കാന്‍ തയ്യാറായതും യുവതിയെ വിഷമിപ്പിച്ചു. ഏപ്രില്‍ 12-നാണ് സഹോദരന്‍ ദിനേശ് പ്രവീണ്‍ കൊലക്കേസില്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഇതിനുപിന്നാലെ ഏപ്രില്‍ 14-നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാശ്രമം. അതേസമയം, ജീവിതത്തിലേക്ക് തിരികെവരാനുള്ള ശ്രമത്തിനിടെ ശര്‍മിള ഈ കടുംകൈ ചെയ്തത് തങ്ങളെ ഞെട്ടിച്ചെന്നായിരുന്നു മറ്റുചില ബന്ധുക്കളുടെ പ്രതികരണം.

ഈ തിങ്കളാഴ്ച തിരികെ കോളേജില്‍ ചേര്‍ന്ന് പഠനം തുടരാനായിരുന്നു അവളുടെ തീരുമാനം. ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് എടുക്കാനും തുടര്‍ന്ന് പ്രവീണിന്റെ കാര്‍ ഓടിക്കാനും അവള്‍ ആഗ്രഹിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യാശ്രമം നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#wife #youngman #who #involved #honor #killing #committed #suicide

Next TV

Related Stories
#YogiAdityanath | 'കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും'; വിദ്വേഷ പരാമർശങ്ങളുമായി യോഗി ആദിത്യനാഥ്

May 5, 2024 10:24 PM

#YogiAdityanath | 'കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും'; വിദ്വേഷ പരാമർശങ്ങളുമായി യോഗി ആദിത്യനാഥ്

കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനർവിതരണം ചെയ്യുമെന്നും പ്രകടന പത്രികയിൽ...

Read More >>
#kanganaranaut | മീൻ തിന്നുന്ന തേജസ്വി സൂര്യയെന്ന് കങ്കണ; 'ശൂ ശൂ ആളുമാറിപ്പോയെ'ന്ന് സോഷ്യൽ മീഡിയ

May 5, 2024 08:15 PM

#kanganaranaut | മീൻ തിന്നുന്ന തേജസ്വി സൂര്യയെന്ന് കങ്കണ; 'ശൂ ശൂ ആളുമാറിപ്പോയെ'ന്ന് സോഷ്യൽ മീഡിയ

ഹിമാചൽ പ്രദേശിലെ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് കങ്കണയ്ക്ക്...

Read More >>
#RadhikaKhera |അയോധ്യയിൽ പോയതിന് പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു'; കോൺ​ഗ്രസ് ദേശീയ മാധ്യമ കോ-ഓർഡിനേറ്റർ പാർട്ടി വിട്ടു

May 5, 2024 07:39 PM

#RadhikaKhera |അയോധ്യയിൽ പോയതിന് പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു'; കോൺ​ഗ്രസ് ദേശീയ മാധ്യമ കോ-ഓർഡിനേറ്റർ പാർട്ടി വിട്ടു

ചത്തീസ്ഗഢിലെ പാര്‍ട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി തള്ളിക്കയറ്റി പൂട്ടിയിട്ടെന്ന് രാധിക ഖേര ആരോപിച്ചു. പാര്‍ട്ടിയില്‍ തനിക്ക് നീതി...

Read More >>
#NarendraModi | സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് തന്റെ ധർമം; എസ്പിയും കോൺ​ഗ്രസും ശ്രമിക്കുന്നത് സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയെന്ന് മോദി

May 5, 2024 06:00 PM

#NarendraModi | സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് തന്റെ ധർമം; എസ്പിയും കോൺ​ഗ്രസും ശ്രമിക്കുന്നത് സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയെന്ന് മോദി

മോദിയുടെ പൈതൃകമെന്നാൽ പാവപ്പെട്ടവരുടെ വീടുകളാണ്.കോടിക്കണക്കിന് സ്ത്രീകൾ, ദളിതർ, പിന്നോക്കക്കാർ എന്നിവർക്ക് മോദിസർക്കാർ കക്കൂസ്...

Read More >>
#iscresult |ഐസിഎസ്ഇ 10, ഐഎസ്‍സി പ്ലസ്‌ ടു പരീക്ഷ ഫലപ്രഖ്യാപനം തിങ്കളാഴ്ച

May 5, 2024 05:01 PM

#iscresult |ഐസിഎസ്ഇ 10, ഐഎസ്‍സി പ്ലസ്‌ ടു പരീക്ഷ ഫലപ്രഖ്യാപനം തിങ്കളാഴ്ച

ഫെബ്രുവരി 21 മുതൽ മാർ‌ച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ്...

Read More >>
Top Stories