#accident | റേസിങിനിടെ കാണികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം; ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു

#accident | റേസിങിനിടെ കാണികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം; ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു
Apr 21, 2024 09:47 PM | By VIPIN P V

കൊളംബോ: (truevisionnews.com) ശ്രീലങ്കയിൽ കാണികൾ തിങ്ങിനിറഞ്ഞ കാർ റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു.

21 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.

ശ്രീലങ്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന പ്രധാന മോട്ടോർ സ്പോർട് പരിപാടിക്കിടെയായിരുന്നു ദുരന്തം. ശ്രീലങ്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫോക്സ് ഹിൽ സർക്യൂട്ടിലായിരുന്നു റേസിങ് നടന്നത്.

ഇവിടെ സുരക്ഷാ വേലിയില്ലാത്ത ഒരു സ്ട്രെച്ചിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തു നിന്ന് കാണികളിൽ ഒരാൾ പകർത്തിയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ആദ്യം ട്രാക്കിൽ ഒരു കാർ തലകീഴായി മറിഞ്ഞതിന് പിന്നാലെ ട്രാക്ക് മാർഷൽമാരെത്തി മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കൊടി വീശി മുന്നറിയിപ്പ് നൽകുന്നത്. പിന്നാലെ പൊടിപറത്തി ഏതാനും കാറുകൾ പാഞ്ഞെത്തുന്നു.

ഇതിലൊരു കാറാണ് കാണികൾക്കിടയിലേക്ക് ഇടിച്ചുകയറിയത്. ആളുകളുടെ നിലവിളിയാണ് പിന്നീട് എങ്ങും നിറയുന്നത്. 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അതിൽ ഏഴ് പേർ മരിച്ചെന്നും പരിപാടിയുടെ വക്താവ് അറിയിച്ചിട്ടുണ്ട്.

മരിച്ചവരിൽ ഒരാൾ എട്ട് വയസുള്ള പെൺകുട്ടിയാണ്. കൊവിഡ് മഹാമാരിയും ശ്രീലങ്കയെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധിയും കാരണം അഞ്ച് വ‍ർഷമായി മുടങ്ങിപ്പോയ കാർ റേസിങാണ് ഇത്തവണ ആഘോഷപൂർവം സംഘടിപ്പിക്കപ്പെട്ടത്.

പരിപാടിയുടെ പ്രചരണാർത്ഥം എല്ലാവർക്കും ഇക്കുറി പ്രവേശനം സൗജന്യവുമാക്കി. ഞായറാഴ്ച ഇത് സംബന്ധിച്ച് ശ്രീലങ്കൻ സൈനിക മേധാവിയാണ് പ്രഖ്യാപനം നടത്തിയത്.

180 കിലോമീറ്ററുള്ള ഫോക്സ് ഹിൽ സർക്യൂട്ടിൽ ഒരു ലക്ഷത്തോളം കാഴ്ചക്കാർ എത്തുമെന്ന പ്രതീക്ഷയും സൈനിക മേധാവി പങ്കുവെച്ചിരുന്നു.

#During #race, #car #pectators #accident #occurred; #Seven #people #died, #including #child

Next TV

Related Stories
#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

May 13, 2024 11:06 AM

#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നൽകിയത്....

Read More >>
#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

May 12, 2024 08:16 PM

#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

'മൂന്ന് മാസം കൂടി ഞങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പിൽ...

Read More >>
#bread|ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ, ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ചു

May 11, 2024 04:14 PM

#bread|ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ, ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ചു

കറുത്ത എലിയുടെ അവശിഷ്ടങ്ങൾ നിരവധി ബ്രെഡ് പാക്കറ്റുകളിൽ കണ്ടെത്തിയതിന് പിന്നാലെയാണ്...

Read More >>
#LightningFlood | മിന്നൽ പ്രളയം; 60-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി

May 11, 2024 02:30 PM

#LightningFlood | മിന്നൽ പ്രളയം; 60-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി

രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്കുകളും നാല് സ്കൂളുകളും പ്രളയത്തിൽ തകർന്നിട്ടുണ്ട്. ഓവ് ചാലുകളിലൂടെ ഒഴുകി പോവുന്നതിലും അധികം ജലം മഴ...

Read More >>
#attack | ആറ് വയസുകാരിയെ കടിച്ച് കീറി തെരുവുനായ, പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ

May 10, 2024 02:56 PM

#attack | ആറ് വയസുകാരിയെ കടിച്ച് കീറി തെരുവുനായ, പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ

ദമ്പതികളെ ആൾക്കൂട്ടം കയ്യേറ്റം ചെയ്യുന്നതിന്റേയും തടഞ്ഞ് വയ്ക്കുന്നതിന്റേയുമായ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത്...

Read More >>
#sexualassault | മുഖം മൂടിയണിഞ്ഞ യുവാവ് പിന്നിലൂടെയെത്തി കഴുത്തിൽ ബെൽറ്റിട്ട് വലിച്ച് വീഴ്ത്തി; നടുറോഡിൽ യുവതിക്ക് പീഡനം

May 10, 2024 12:03 PM

#sexualassault | മുഖം മൂടിയണിഞ്ഞ യുവാവ് പിന്നിലൂടെയെത്തി കഴുത്തിൽ ബെൽറ്റിട്ട് വലിച്ച് വീഴ്ത്തി; നടുറോഡിൽ യുവതിക്ക് പീഡനം

സമൂഹമാധ്യമങ്ങളിൽ വീഡിയോ പുറത്ത് വന്നതോടെ അക്രമിയെ പിടികൂടണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്. 2024ൽ മാത്രം ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്...

Read More >>
Top Stories