#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി

#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി
Apr 19, 2024 11:05 PM | By VIPIN P V

നാദാപുരം (കോഴിക്കോട്): (truevisionnews.com) പെരുമുണ്ടച്ചേരിയിൽ പൊലീസിനെയും നാട്ടുകാരെയും വെട്ടിലാക്കി വ്യാജ സ്റ്റീൽ ബോംബ്.

പെരുമുണ്ടച്ചേരി അരൂർ കൈരളി ബസ് സ്റ്റോപ്പിന് സമീപം പേരാവുള്ളതിൽ മഠത്തിൽ പീടിക റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്.

പറമ്പിൽ കുളം നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. ഈ മണ്ണിലാണ് തൊഴിലാളികൾ സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്.

തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. നാദാപുരം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

സ്റ്റീൽ കണ്ടെയ്നർ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിൽ നിർവീര്യമാക്കുന്നതിനിടെയാണ് കണ്ടെയ്നറിൽ ടാറും കരിങ്കൽ ചീളുകളും നിറച്ച് ഉപേക്ഷിച്ചതാണെന്ന് വ്യക്തമായത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കണ്ടെയ്നർ ബോംബാണെന്ന സംശയം ഉയർന്നത് പൊലീസിനെയും വലച്ചു.

#Steel #container #earth #dig #pond #Nadapuram; #police #neutralize'

Next TV

Related Stories
#heatwave|സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല; നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

May 3, 2024 06:46 AM

#heatwave|സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല; നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും...

Read More >>
#dead|റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകൻ മരിച്ചനിലയിൽ

May 3, 2024 06:37 AM

#dead|റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകൻ മരിച്ചനിലയിൽ

കൈകളിൽ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു...

Read More >>
#arrested|മൂത്ത മകളുടെ വിവാഹം അനുവാദമില്ലാതെ നടത്തി, ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങി, ഭര്‍ത്താവ് പിടിയിൽ

May 3, 2024 06:24 AM

#arrested|മൂത്ത മകളുടെ വിവാഹം അനുവാദമില്ലാതെ നടത്തി, ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങി, ഭര്‍ത്താവ് പിടിയിൽ

തമിഴ്നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസിച്ചുവരുകയായിരുന്ന ഇയാളെ ബുധനാഴ്ച കോട്ടക്കലില്‍ നിന്നാണ്...

Read More >>
 #arrested|മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

May 3, 2024 06:11 AM

#arrested|മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

മദ്യം വാങ്ങാൻ ഷെയർ ആവശ്യപ്പെടുകയും ഒപ്പമിരുന്ന് മദ്യപിക്കാനും സജി...

Read More >>
#fire | പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

May 2, 2024 11:01 PM

#fire | പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾക്ക് സ്ഥലത്ത് എത്താൻ പ്രയാസം...

Read More >>
Top Stories