#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം
May 2, 2024 09:59 PM | By Susmitha Surendran

പെരുമ്പാവൂര്‍: (truevisionnews.com) മോഷണക്കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരാണ് പൊലീസിന്റെ വലയിലായത്.

കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടില്‍ ആല്‍വിന്‍ ബാബു(24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടില്‍ റോബിന്‍(20), ചൂരമുടി പൊന്നിടത്തില്‍ വീട്ടില്‍ സൂര്യ(20) എന്നിവരാണ് പിടിയിലായത്.

പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി ദേവാലയങ്ങള്‍ കണ്ടുവെക്കുകയും രാത്രിയെത്തി മോഷണം നടത്തുന്നതുമാണ് പ്രതികളുടെ രീതി.

മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനും മയക്കുമരുന്ന് വാങ്ങുന്നതിനുമാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പുതിയ മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. വെങ്ങോല മാര്‍ ബഹനാം സഹദ് വലിയപള്ളി, പെരുമാലി സെന്റ് ജോര്‍ജ് യാക്കോബായ പള്ളി തുടങ്ങിയിടങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്.

മാര്‍ച്ചില്‍ കുറുപ്പുംപടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നെടുങ്ങപ്ര, കീഴില്ലം പള്ളികളിലും കഴിഞ്ഞ മാസം കോട്ടപ്പടി നാഗഞ്ചേരി പള്ളിയിലും മോഷണം നടത്തിയത് ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പെരുമ്പാവൂര്‍ എഎസ്പി മോഹിത് രാവത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

#Three #people #arrested #theft #case.

Next TV

Related Stories
#arrest | അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 17, 2024 05:31 PM

#arrest | അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; മൂന്ന് പേർ അറസ്റ്റിൽ

അതിജീവിതയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ കൂടുതൽ മൊഴിയെടുത്താണ് പൊലീസ്...

Read More >>
#complaint | അഞ്ച് വയസുകാരന് മരുന്ന് മാറി നല്‍കി; മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്

May 17, 2024 05:11 PM

#complaint | അഞ്ച് വയസുകാരന് മരുന്ന് മാറി നല്‍കി; മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്

ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായാണ് പരാതി. ഈ മാസം മൂന്നിന് ആയിരുന്നു...

Read More >>
 #treefell| മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

May 17, 2024 05:01 PM

#treefell| മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

മുക്കത്ത് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം വീണ സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത്...

Read More >>
#newbrideabuse |  മെഡി. കോളേജില്‍ ചികിത്സയിലാണെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും; ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകില്ല

May 17, 2024 04:50 PM

#newbrideabuse | മെഡി. കോളേജില്‍ ചികിത്സയിലാണെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും; ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകില്ല

രാഹുലിന്റെ അമ്മയോടും സഹോദരിയോടും വെള്ളിയാഴ്ച ഹാജരാകാനായി പോലീസ്...

Read More >>
#vsivankutty |  ‘ഒടുവിൽ സെയിൽസ് ഗേളിനെറ് മകൻ ഡോക്ടർ, ചോര നീരാക്കി ചുവന്ന കോട്ട് നൽകിയ വെണ്മ’: കുറിപ്പുമായി വി ശിവൻകുട്ടി

May 17, 2024 04:43 PM

#vsivankutty | ‘ഒടുവിൽ സെയിൽസ് ഗേളിനെറ് മകൻ ഡോക്ടർ, ചോര നീരാക്കി ചുവന്ന കോട്ട് നൽകിയ വെണ്മ’: കുറിപ്പുമായി വി ശിവൻകുട്ടി

ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് അതിന്റെ ക്രെഡിറ്റ് ഒരു ദൈവത്തിനും കൊടുക്കാൻ ഈ വെള്ള കോട്ട്...

Read More >>
#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡനം; കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി

May 17, 2024 04:38 PM

#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡനം; കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി

രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പൊലീസിനോട്...

Read More >>
Top Stories