#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...
Apr 19, 2024 10:27 AM | By Susmitha Surendran

 (truevisionnews.com)  നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. പല വിഭവങ്ങളിലും നാം പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ഇവ.

വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, ലൈക്കോപീന്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയടങ്ങിയതാണ് തക്കാളി.

തക്കാളി ജ്യൂസ് കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. കൂടാതെ തക്കാളി ജ്യൂസ് പതിവാക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഗുണം ചെയ്യും.

ഒരു കപ്പ് ചെറിയ തക്കാളിയിൽ ഏകദേശം 2 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. അതിനാല്‍‌ പ്രമേഹ രോഗികള്‍ക്കും തക്കാളി ജ്യൂസ് കുടിക്കാം. വിറ്റാമിന്‍ സി അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

ഫൈബര്‍ അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. പതിവായി തക്കാളി ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

#After #gap #several #days #gold #prices #hit #record #again.

Next TV

Related Stories
#health |ശ്രദ്ധിക്കൂ, മുരിങ്ങയില പതിവായി കഴിക്കാറുണ്ടോ? എങ്കില്‍, ഇതറിഞ്ഞോളൂ

May 5, 2024 05:05 PM

#health |ശ്രദ്ധിക്കൂ, മുരിങ്ങയില പതിവായി കഴിക്കാറുണ്ടോ? എങ്കില്‍, ഇതറിഞ്ഞോളൂ

ഇവയിലെ ഓലിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാനും...

Read More >>
#health |വയറു കുറയ്ക്കാന്‍ ഉച്ചയ്ക്ക് ചോറിന് പകരം ഈ 8 ഭക്ഷണങ്ങള്‍ കഴിക്കൂ

May 5, 2024 04:46 PM

#health |വയറു കുറയ്ക്കാന്‍ ഉച്ചയ്ക്ക് ചോറിന് പകരം ഈ 8 ഭക്ഷണങ്ങള്‍ കഴിക്കൂ

കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍...

Read More >>
#health |നിങ്ങൾ ഒരു ദിവസം എത്ര തവണ മുഖം കഴുകാറുണ്ട്?

May 4, 2024 04:12 PM

#health |നിങ്ങൾ ഒരു ദിവസം എത്ര തവണ മുഖം കഴുകാറുണ്ട്?

ഇത് സുഷിരങ്ങൾ അടയ്ക്കാനും മുഖക്കുരു പൊട്ടുന്നത് തടയാനും ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം...

Read More >>
#health |പതിവായി മുട്ട കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...

May 3, 2024 09:06 PM

#health |പതിവായി മുട്ട കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...

ഇത് പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും...

Read More >>
#health |ഈ എട്ട് ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും

May 2, 2024 10:35 PM

#health |ഈ എട്ട് ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും

കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം....

Read More >>
#health |അമിതമായി വിയർക്കുന്നുണ്ടോ? എങ്കില്‍, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക...

Apr 30, 2024 10:59 AM

#health |അമിതമായി വിയർക്കുന്നുണ്ടോ? എങ്കില്‍, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക...

ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അമിതമായി വിയര്‍ക്കാനും ശരീര ദുര്‍ഗന്ധം ഉണ്ടാകാനും...

Read More >>
Top Stories