#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം
Apr 6, 2024 02:11 PM | By Susmitha Surendran

(truevisionnews.com)   ഓണസദ്യയിലെയും വിഷുസദ്യയിലെയും പ്രധാന വിഭവാണ് ശർക്കരവരട്ടി. ചിപ്സും ശർക്കര വരട്ടിയും കഴിച്ചാലും നാം സദ്യ കഴിച്ച് തുടങ്ങുന്നത്. ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ ശർക്കരവരട്ടി.

വേണ്ട ചേരുവകൾ...

പച്ചക്കായ - ഒരു കിലോ

വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

ജീരകപ്പൊടി - അര ടീസ്പൂൺ

ഏലയ്ക്കാപ്പൊടിച്ചത് - 1 ടേബിൾ സ്പൂൺ

ചുക്കുപൊടി - ഒന്നര ടേബിൾ സ്പൂൺ

പഞ്ചസാര - 2 ടീസ്പൂൺ

ശർക്കര - 250 ഗ്രാം

വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം പച്ചക്കായ തൊലി കളഞ്ഞതിനുശേഷം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത വെള്ളത്തിൽ കുറച്ചുനേരം ഇട്ട് വയ്ക്കുക. ശേഷം കറയെല്ലാം പോയി കഴിഞ്ഞിട്ട് തുടച്ചെടുക്കാം.

തുടച്ചെടുത്ത പച്ചക്കായ അര സെൻറീമീറ്റർ കനത്തിൽ അരിഞ്ഞെടുക്കുക. ചൂടായ വെളിച്ചെണ്ണയിൽ ചെറിയ തീയിൽ വറുത്തുകോരി എടുക്കുക.

ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ജീരകപ്പൊടി, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി എന്നിവ നന്നായി യോജിപ്പിച്ച് എടുക്കുക.

ശേഷം പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. ശേഷം ശർക്കര വെള്ളം ഒഴിച്ച് ഉരുക്കിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റാം. ഇത് പരുവം ആകുന്നവരെ ചെറിയ തീയിൽ നന്നായി ഇളക്കിക്കൊണ്ടിരിക്കുക.

പരുവം ആകുമ്പോൾ നേരത്തെ വറുത്തുവച്ച കായ ഇട്ടുകൊടുക്കാം. ശേഷം യോജിപ്പിച്ച വച്ച പൊടികളെല്ലാം ചേർത്ത് കൊടുക്കുക. ശേഷം പൊടിച്ചുവച്ച പഞ്ചസാര കൂടി വിതറി കൊടുക്കുക. ശേഷം കുറച്ചുനേരം ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ശർക്കര വരട്ടി തയ്യാർ...

#nadan #sarkara #varatti #easily #prepared #home

Next TV

Related Stories
#cookery|ചമ്മന്തി പൊടി ഇങ്ങനെ തയ്യാറാക്കി നോക്കൂ

May 11, 2024 03:54 PM

#cookery|ചമ്മന്തി പൊടി ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചോറിന്റെ കൂടെ അടിപൊളി കോമ്പോ...

Read More >>
#cookery|വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കൻ ലോലിപോപ്പ്

May 6, 2024 10:36 AM

#cookery|വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കൻ ലോലിപോപ്പ്

ഒരു കിടിലന്‍ ചിക്കൻ ലോലിപോപ്പ് വീട്ടില്‍...

Read More >>
#cookery |മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി

May 4, 2024 07:48 AM

#cookery |മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന മാങ്ങ സാദം വീട്ടിൽ തന്നെ...

Read More >>
#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

May 1, 2024 03:20 PM

#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

ഈ ചൂടുകാലത്ത് തയ്യാറാക്കാം ഒരു അടിപൊളിജൂസ് ....

Read More >>
#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...

Apr 27, 2024 11:57 AM

#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...

ഇനി മുതൽ ബാക്കി വരുന്ന ചോറ് കളയരുത്. രുചികരമായ വട...

Read More >>
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
Top Stories










GCC News