#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു

#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു
Mar 29, 2024 12:13 PM | By Susmitha Surendran

പത്തനംതിട്ട : (truevisionnews.com)  പട്ടാഴിമുക്ക് കാർ അപകടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ‌ക്ക് നിർണായകമായേക്കാവുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.

കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറിൽനിന്ന് ഇറങ്ങിവന്ന ഹാഷിം അനുജ അടക്കമുള്ള അധ്യാപകർ‌ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.

ആദ്യം ഹാഷിമിനൊപ്പം പോവാൻ അനുജ തയാറായിരുന്നില്ല. തന്റെ കൊച്ചച്ചന്റെ മകനാണ് ഹാഷിം എന്നാണ് അനുജ വാഹനത്തിലുണ്ടായ മറ്റ് അധ്യാപകരോട് പറഞ്ഞത്.

വിളിച്ചപ്പോള്‍ ഇറങ്ങി ചെല്ലാതിരുന്നതോടെ ഹാഷിം ആക്രോശിച്ച് വാഹനത്തിലേക്ക് കയറിയെന്നാണ് അധ്യാപകർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ഇതോടെ അധ്യാപകരും ഇടപെടാൻ തുടങ്ങി. വിഷയം വഷളാകുമെന്ന് കണ്ടതോടെ അനുജ വാഹനത്തിൽ നിന്നിറങ്ങി ഹാഷിമിനൊപ്പം കാറിൽ പോവുകയായിരുന്നു.

സംഭവത്തിൽ അസ്വാഭാവികത തോന്നി അനുജയെ വിളിച്ച അധ്യാപകരോട് തങ്ങൾ മരിക്കാൻ പോവുകയാണെന്നാണ് അനുജ പറഞ്ഞത്. അനുജയെ ഫോണിൽ വിളിച്ചപ്പോൾ കരയുന്നുണ്ടായിരുന്നുവെന്നും അധ്യാപകർ പറയുന്നു.

തുമ്പമൺ ഹയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് അനുജ. അനുജയും ഹാഷിമും സുഹൃത്തുക്കളായിരുന്നു. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച് അമിതവേഗതയിലെത്തിയ കാര്‍ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറിയത്. നൂറനാട് സ്വദേശിയാണ് അനുജ. ഹാഷിം ചാരുമൂട് സ്വദേശിയാണ്.


#More #information #out #could #be #crucial #car #crash #investigators.

Next TV

Related Stories
#accident | ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം

Apr 29, 2024 10:32 AM

#accident | ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം

ചെറുപുഴ മേലെ ബസാറിൽ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു...

Read More >>
#mahibridge |മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം

Apr 29, 2024 10:23 AM

#mahibridge |മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം

കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് മോന്താൽ പാലം വഴി...

Read More >>
#EPJayarajan  |വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍; 'ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല'

Apr 29, 2024 10:16 AM

#EPJayarajan |വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍; 'ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല'

യോ​ഗത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ഈ വിവാദവും ചർച്ചയാകാനാണ് സാധ്യത....

Read More >>
#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

Apr 29, 2024 08:44 AM

#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച...

Read More >>
#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

Apr 29, 2024 08:32 AM

#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും...

Read More >>
Top Stories