കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ലളിതഗാന മത്സരത്തിൽ എ ഗ്രേഡുമായി അഭിറാം എസ്.

ജയറാണി ഇ എം എച്ച് എസ് എസ് തൊടുപുഴയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഭിറാം. അവധി ദിവസങ്ങളിലാണ് ലളിത ഗാന പഠനത്തിനായി അഭിറാം സമയം കണ്ടെത്താറുള്ളത്.
കുട്ടിക്കാലം മുതൽ സംഗീതത്തോട് താല്പര്യം പ്രകടിപ്പിച്ച അഭിറാമിന്റെ ഗുരു മുല്ലക്കര സുഗുണനാണ്.
കലോത്സവ വേദിയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെങ്കിലും ആദ്യ അവസരത്തിൽ തന്നെ വിജയം നേടാനായത് വരും വർഷങ്ങളിൽ പ്രോത്സാഹനം നൽകുന്നുവെന്ന് അഭിറാം പറയുന്നു.
ലളിത ഗാനം കൂടാതെ ശാസ്ത്രീയ സംഗീതത്തിലും മത്സരമുണ്ട് അഭിറാമിന്. മുൻ നീഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സോമന്റെയും ഉഷ സോമൻ ദമ്പതികളുടെയും മകനാണ്.
#kalolsavam #keralaschool #kalolsavam2024 #lalithaganam
