പാലക്കാട്: ( www.truevisionnews.com ) കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി ജിഷ്ണുരാജാണ് (26) മരിച്ചത്. പാലക്കാട്ടെ മരുതറോഡിലാണ് അപകടമുണ്ടായത്. കഞ്ചിക്കോട് കിൻഫ്രയിലെ പ്ലാസ്റ്റിക് നിർമാണ കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു.

അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ പാലക്കാട് കഞ്ചിക്കോടിന് സമീപം കുരുടിക്കാട് ദീർഘദൂര സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
Kinfra employee dies after bike hits container lorry
