#police | പേരില്‍ കുഴങ്ങി പോലീസ്; മലപ്പുറത്ത് പ്രതിക്ക് പകരം മറ്റൊരാളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു

#police | പേരില്‍ കുഴങ്ങി പോലീസ്; മലപ്പുറത്ത് പ്രതിക്ക് പകരം മറ്റൊരാളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു
May 23, 2024 08:41 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) വെളിയംകോട് പേരില്‍ കുഴങ്ങി പ്രതിക്ക് പകരം മറ്റൊരാളെ അറസ്റ്റുചെയ്ത് ജയിലിലടച്ച് പോലീസ്. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്കല്‍ അബൂബക്കറിനെയാണ് പോലീസ് ആളുമാറി അറസ്റ്റുചെയ്തത്.

ഭാര്യയുടെ പരാതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസാണ് ആളുമാറി ആലുങ്കല്‍ അബൂബക്കറിനെ അറസ്റ്റുചെയ്തത്.

സംഭവം ഇങ്ങനെ:

2020-ല്‍ വടക്കേപ്പുറത്ത് അബൂബക്കറിനെതിരെ ഭാര്യ നല്‍കിയ പരാതിക്കുമേല്‍ ഉണ്ടായ നടപടിയുമായി ബന്ധപ്പെട്ടാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.

സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് ഭാര്യ ഇയാള്‍ക്കെതിരെ കേസ് കൊടുത്തിരുന്നത്. കേസില്‍ കോടതി വിധിക്ക് പിന്നാലെ നടന്ന അറസ്റ്റിലാണ് പോലീസിന് പിഴവ് സംഭവിച്ചത്. മെയ് 20-നാണ് വെളിയംകോട് സ്വദേശിയായ ആലുങ്കല്‍ അബൂബക്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനായി വീട്ടിലെത്തിയ പോലീസ് അബൂബക്കറിനോട് താങ്കള്‍ക്കെതിരെ ഭാര്യ എന്തെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചു. നേരത്തെ സ്വര്‍ണവുമായി ബന്ധപ്പെട്ട് ഭാര്യ അബൂബക്കറിനെതിരെ പരാതി നല്‍കിയിരുന്നു. ആ കേസാണെന്ന് കരുതിയ അബൂബക്കര്‍ പോലീസിനോട് കാര്യം സമ്മതിച്ചു.

ഉടന്‍തന്നെ പോലീസ് അബൂബക്കറിനെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. നാലു ലക്ഷം പിഴ, അല്ലെങ്കില്‍ ആറുമാസം തടവാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്. തുക അടയ്ക്കാന്‍ കൈയിലില്ലാത്തതിനാല്‍ അബൂബക്കറിനെ കോടതി ജയിലിലേക്കയച്ചു.

അറസ്റ്റിലായ ആളല്ല യഥാര്‍ത്ഥ പ്രതി എന്നുകാണിച്ച് ബന്ധുക്കള്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയതോടെയാണ് കോടതി അബൂബക്കറിനെ വിട്ടയച്ചത്.

രണ്ട് അബൂബക്കര്‍മാരുടെയും പിതാവിന്റെ പേര് മുഹമ്മദ് എന്നായിരുന്നതും പോലീസിനെ കുഴക്കി. അതേസമയം, കോടതി അറസ്റ്റുചെയ്യാന്‍ ആവശ്യപ്പെട്ട വടക്കേപ്പുറത്ത് അബൂബക്കര്‍ നിലവില്‍ വിദേശത്താണുള്ളത്.


#police #confused #over #same #name #arrested #wrong #person #malappuram

Next TV

Related Stories
#cow | അമിതമായി പൊറാട്ട കഴിച്ച് അഞ്ച് പശുക്കൾ ചത്തു

Jun 16, 2024 07:07 PM

#cow | അമിതമായി പൊറാട്ട കഴിച്ച് അഞ്ച് പശുക്കൾ ചത്തു

പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തത് മൂലം വയര്‍ കമ്പനം നേരിട്ട് പശുക്കള്‍ ചാവുകയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ്...

Read More >>
#PinarayiVijayan  |വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം -  പിണറായി വിജയൻ

Jun 16, 2024 05:01 PM

#PinarayiVijayan |വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം - പിണറായി വിജയൻ

നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം...

Read More >>
#kPraveenKumar |കാഫിര്‍ പ്രയോഗം; കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ്

Jun 16, 2024 04:49 PM

#kPraveenKumar |കാഫിര്‍ പ്രയോഗം; കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ്

ലതികയെയും ഇത് പ്രചരിപ്പിച്ച ഗ്രൂപ്പിൻ്റെ അഡ്മിനിനേയും അറസ്റ്റ് ചെയ്യണമെന്നും എങ്കിൽ മാത്രമേ സത്യം പുറത്തുവരികയുള്ളുവെന്നും പ്രവീൺ കുമാർ...

Read More >>
#KSurendran |സി.പി.എമ്മിന്റെ തകർച്ചക്ക് കാരണം മുസ്ലിം പ്രീണനമാണെന്ന് കെ.സുരേന്ദ്രൻ

Jun 16, 2024 04:41 PM

#KSurendran |സി.പി.എമ്മിന്റെ തകർച്ചക്ക് കാരണം മുസ്ലിം പ്രീണനമാണെന്ന് കെ.സുരേന്ദ്രൻ

ഹമാസ് അനുകൂലവും സി.എ.എ വിരുദ്ധവുമായ പ്രചരണമാണ് തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം നടത്തിയത്....

Read More >>
#arrest | കോഴിക്കോട് മയക്കുമരുന്ന് പിടികൂടിയ കേസ്; പ്രതി അറസ്റ്റിൽ

Jun 16, 2024 04:35 PM

#arrest | കോഴിക്കോട് മയക്കുമരുന്ന് പിടികൂടിയ കേസ്; പ്രതി അറസ്റ്റിൽ

ബംഗളൂരുവിൽ നിന്ന് വെള്ളയിൽ പൊലീസാണ് പ്രതിയെ...

Read More >>
Top Stories