#RameshChennithala | ഷോക്കേറ്റ് മരിച്ച സംഭവം: റിജാസിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകണം - രമേശ് ചെന്നിത്തല

#RameshChennithala | ഷോക്കേറ്റ് മരിച്ച സംഭവം: റിജാസിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകണം - രമേശ് ചെന്നിത്തല
May 23, 2024 08:30 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കുറ്റിക്കാട്ടൂർ എ.ഡബ്ല്യു കോളജ് ജങ്ഷനിൽ കെട്ടിടത്തിന്റെ ഷെഡിൽനിന്ന് ഷോക്കേറ്റായിരുന്നു യുവാവ് മരിച്ചത്. മരണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പോർട്ട് വന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് 17നു തന്നെ സർവീസ് ലൈനിൽനിന്ന് ഷെഡിലേക്ക് വൈദ്യുതപ്രവാഹമുണ്ടെന്ന് കെ.എസ്.ഇ.ബി കോവൂർ സെക്ഷൻ ഓഫീസിലേക്ക് ഫോണിലും രേഖാമൂലവും പരാതി നൽകിയിരുന്നു.

എന്നിട്ടും ഉദ്യേഗസ്ഥൻ വന്ന് നോക്കിപ്പോയി എന്നതല്ലാതെ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചു.

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഫിയുടെ സഹോദരനാണ് റിജാസ്.

#Shockdeath: #compensation #Rijas #family - #RameshChennithala

Next TV

Related Stories
#accidentcase |എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി അലൻ പട്ടാമ്പിയിൽ നിന്നും പിടിയിൽ

Jun 16, 2024 02:18 PM

#accidentcase |എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി അലൻ പട്ടാമ്പിയിൽ നിന്നും പിടിയിൽ

പട്ടാമ്പിയിൽ നിന്നാണ് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തത്....

Read More >>
#straydog  | സ്കൂൾ കുട്ടികൾക്ക് നേരെ പാ‍ഞ്ഞടുത്ത് തെരുവുനായ്ക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Jun 16, 2024 01:44 PM

#straydog | സ്കൂൾ കുട്ടികൾക്ക് നേരെ പാ‍ഞ്ഞടുത്ത് തെരുവുനായ്ക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തലനാരിഴയ്ക്ക് കുട്ടികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....

Read More >>
#eiduladhacelebrates |കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

Jun 16, 2024 01:38 PM

#eiduladhacelebrates |കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

സംസ്ഥാനത്തെ പലയിടങ്ങളിലും സാധാരണയെക്കാൾ കൂടുതൽ തിരക്കാണ്...

Read More >>
#CPI | പരാജയ കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം; പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി: സിപിഐ യോഗത്തിൽ വിമർശനം

Jun 16, 2024 01:28 PM

#CPI | പരാജയ കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം; പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി: സിപിഐ യോഗത്തിൽ വിമർശനം

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗം...

Read More >>
#arrest | ഭാര്യയുമായുള്ള തർക്കത്തിൽ കേസെടുത്തില്ല; പൊലീസ് ജീപ്പുകളുടെ​ ​ഗ്ലാസ് അടിച്ചു തകർത്ത് ഭർത്താവ്; കസ്റ്റഡിയിൽ

Jun 16, 2024 12:56 PM

#arrest | ഭാര്യയുമായുള്ള തർക്കത്തിൽ കേസെടുത്തില്ല; പൊലീസ് ജീപ്പുകളുടെ​ ​ഗ്ലാസ് അടിച്ചു തകർത്ത് ഭർത്താവ്; കസ്റ്റഡിയിൽ

ഭാര്യയും ഭർത്താവും തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ഭർത്താവാണ് ആക്രമണം...

Read More >>
#mvd | 'ഇക്കാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല...'; വാഹനങ്ങളില്‍ നിന്ന് തുപ്പുന്നവര്‍ക്കെതിരെ എംവിഡി

Jun 16, 2024 12:46 PM

#mvd | 'ഇക്കാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല...'; വാഹനങ്ങളില്‍ നിന്ന് തുപ്പുന്നവര്‍ക്കെതിരെ എംവിഡി

കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 46 പ്രകാരം ഇത് കുറ്റകരമായ പ്രവര്‍ത്തിയാണെന്നും എംവിഡി...

Read More >>
Top Stories