#attack | വിവാഹ ശേഷം വധുവും വരനും ചുംബിച്ചു: കുടുംബങ്ങൾ തമ്മിൽ അടിയായി; അഞ്ച് പേർ ആശുപത്രിയിൽ

#attack |  വിവാഹ ശേഷം വധുവും വരനും ചുംബിച്ചു: കുടുംബങ്ങൾ തമ്മിൽ അടിയായി; അഞ്ച് പേർ ആശുപത്രിയിൽ
May 23, 2024 07:01 PM | By Athira V

മീററ്റ്: ( www.truevisionnews.com ) ഉത്തർപ്രദേശിലെ മീററ്റിൽ കല്ല്യാണ ദിവസം തന്നെ കുടുംബങ്ങൾ തമ്മിൽ അടിയായ വാർത്തയാണ് പുറത്ത് വരുന്നത്. വിവാഹത്തിന് ശേഷം വധുവരൻമാർ തമ്മിൽ ചുംബിച്ചതാണ് കുടുംബങ്ങളെ ചൊടിപ്പിച്ചത്.

കുടുംബങ്ങൾ തമ്മിൽ അടിക്കുന്നതിൻ്റെ ​ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടത്.

ഹാപൂരിലെ അശോക് നഗർ പ്രദേശത്താണ് വിവാഹം നടന്നത്. രണ്ട് സഹോദരിമാരുടെയും വിവാഹം ഒരുമിച്ചാണ് നടത്തിയത്. അതിൽ ഇളയ സഹോദരിയും വരനുമാണ് വേ​ദിയിൽ നിന്ന് ചുംബിച്ചത്.

ഉടൻ തന്നെ പ്രകോപിതരായ കുടുംബാ​ഗംങ്ങൾ തമ്മിൽ അടിക്കാൻ തുടങ്ങി. പിന്നീട് വടികളും കത്തികളും ഉപയോ​ഗിച്ച് അക്രമിക്കാൻ ആരംഭിച്ചപ്പോൾ മുതിർന്നവർ ഇടപെട്ട് ചർച്ചകൾക്ക് തുടക്കമിട്ടു.

പിന്നീടുള്ള ചർച്ചയിൽ സംഭവം രമ്യതയിൽ പരിഹരിക്കുകയും കല്യാണം പിന്നീടുള്ള തീയതിയിലേക്ക് മാറ്റാനുള്ള നിര്‍ദേശം മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തില്‍ ഇത് വരെ തീരുമാനത്തിലെത്താനായിട്ടില്ല.

#kiss #after #wedding #families #are #loggerheads

Next TV

Related Stories
#earth | ദിവസത്തിന്റെ ദൈർഘ്യം കൂടുമെന്ന് പഠനം; ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേ​ഗത കുറഞ്ഞു

Jun 16, 2024 07:10 PM

#earth | ദിവസത്തിന്റെ ദൈർഘ്യം കൂടുമെന്ന് പഠനം; ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേ​ഗത കുറഞ്ഞു

ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം...

Read More >>
#arrest |  ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

Jun 16, 2024 04:32 PM

#arrest | ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

നൂറുകണക്കിന് ആർ.എസ്.എസ്, ഹിന്ദു വാഹിനി പ്രവർത്തകർ സംഘടിച്ചെത്തി മദ്രസ ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എം.ഐ.എം എംഎൽഎ കർവാൻ എം. കൗസർ മുഹ്‌യുദ്ദീൻ...

Read More >>
#boat |ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി

Jun 16, 2024 04:14 PM

#boat |ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി

17 ഭക്തർ സഞ്ചരിച്ച ബോട്ട് ഗംഗയിൽ...

Read More >>
#salon |സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ

Jun 16, 2024 02:59 PM

#salon |സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ

ഉന്നാവോ സ്വദേശിയായ ഉപഭോക്താവ് ജൂൺ 11 നാണ് മസാജിനായി സലൂണിലെത്തിയത്....

Read More >>
Top Stories