#childdeath | അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനം, ഒരു വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

#childdeath | അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനം, ഒരു വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു
May 23, 2024 10:15 AM | By Athira V

ഒഹായോ: ( www.truevisionnews.com ) മര്‍ദ്ദനമേറ്റ ഒരു വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയുടെ കാമുകനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഒരു വയസുകാരനായ കരീം കെയ്തയെ വീടിനുള്ളില്‍ ബോധമറ്റ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ 23കാരന്‍ എഡ്‌വാര്‍ഡ് മുറെയെ പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് ഒന്നിനാണ് കുഞ്ഞ് കൊലചെയ്യപ്പെട്ടതെന്ന് ഹാമില്‍ട്ടന്‍ കണ്‍ട്രി പ്രോസിക്യൂട്ടിങ് അറ്റോണി മെലീസ പവേര്‍സ് അറിയിച്ചു. ക്രൂര മര്‍ദ്ദനമാണ് കുഞ്ഞിന് നേരെയുണ്ടായതെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. കുഞ്ഞിന്റെ വാരിയെല്ല് തകര്‍ന്നിരുന്നു. മാത്രമല്ല കണ്ണിനും കരളിനുമുള്‍പ്പടെ പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മസ്തിഷ്‌ക വീക്കവും ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുറിയില്‍ കൊണ്ടുപോയി കിടത്തുക മാത്രമാണ് ചെയ്തതെന്നാണ് എഡ്‌വാര്‍ഡ് പൊലീസിനോട് പറഞ്ഞത്.

ക്ഷീണം കാരണം കുട്ടി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും കുറച്ചു നിമിഷങ്ങള്‍ കുട്ടിക്കൊപ്പം മുറിയില്‍ ചെലവഴിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാളുടെ വാദം.

എന്നാല്‍ കുട്ടിക്ക് പരിക്കേറ്റത് എങ്ങനെയെന്നതില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

കുഞ്ഞിനെ ആക്രമിച്ചതിനും കുഞ്ഞിന്റെ സുരക്ഷയ്ക്ക് ഭംഗം വരുത്തി അപകടപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഡ്‌വാര്‍ഡിനെതിരെ കേസെടുത്തിരിക്കുന്നത്.

#one #year #old #dies #cardiac #arrest #us #after #mothers #boyfriend #hits #him

Next TV

Related Stories
#SharadPawar |'ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല'; പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ

Jun 16, 2024 06:48 AM

#SharadPawar |'ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല'; പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ

മഹാരാഷ്ട്രയിൽ മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചുവെന്നും മോദിക്ക് നന്ദിയുണ്ടെന്നുമായിരുന്നു ശരത് പവാറിന്റെ...

Read More >>
#airindiaexpress |  മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: പക്ഷി ഇടിച്ചെന്ന് സംശയം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

Jun 15, 2024 10:09 PM

#airindiaexpress | മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: പക്ഷി ഇടിച്ചെന്ന് സംശയം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

എയർലൈനിൻ്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ മൂലമുണ്ടായ അസൗകര്യത്തിൽ അധികൃതർ ഖേദം...

Read More >>
#mkstalin |കേന്ദ്രത്തിലേത് ഭൂരിപക്ഷമില്ലാത്ത സർക്കാർ, മോദി ആഗ്രഹിക്കുന്നതൊന്നും നടപ്പാക്കാൻ കഴിയില്ല -  എംകെ സ്റ്റാലിൻ

Jun 15, 2024 09:28 PM

#mkstalin |കേന്ദ്രത്തിലേത് ഭൂരിപക്ഷമില്ലാത്ത സർക്കാർ, മോദി ആഗ്രഹിക്കുന്നതൊന്നും നടപ്പാക്കാൻ കഴിയില്ല - എംകെ സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ഒരു തവണ മാത്രം പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി ഒറ്റവരവിൽ മോദിയെ തകർത്തെന്നും അദ്ദേഹം...

Read More >>
#shockdeathcase | കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Jun 15, 2024 09:18 PM

#shockdeathcase | കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

അറസ്റ്റിലായവരെ പിന്നീട് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ...

Read More >>
#fire | മണിപ്പൂർ സെക്രട്ടേറിയറ്റിൽ തീപിടുത്തം

Jun 15, 2024 08:59 PM

#fire | മണിപ്പൂർ സെക്രട്ടേറിയറ്റിൽ തീപിടുത്തം

ആദ്യം തീപിടിച്ചത് സെക്രട്ടേറിയറ്റിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട...

Read More >>
Top Stories