#NarendraModi |പൗരത്വ നിയമ ഭേദഗതി ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ? വെല്ലുവിളിച്ച് പ്രധാനമന്ത്രി

#NarendraModi  |പൗരത്വ നിയമ ഭേദഗതി ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ? വെല്ലുവിളിച്ച് പ്രധാനമന്ത്രി
May 16, 2024 12:11 PM | By Susmitha Surendran

ദില്ലി: (truevisionnews.com)  സിഎഎ നടപ്പാക്കുമെന്നും അത് മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി."വിഭജനത്തിന്‍റെ ഇരകൾക്കാണ് പൗരത്വം നല്കിയത്.

ഇന്ത്യയിൽ ശരണം പ്രാപിച്ചവരെ കോൺഗ്രസ് അവഗണിച്ചു. കോൺഗ്രസിൻറെ വോട്ടു ബാങ്ക് അല്ലാത്തവരെ അവഗണിച്ചു. ഇന്ത്യാ സഖ്യം സിഎഎയുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കിയെന്നും" മോദി പറ‌ഞ്ഞു.

സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ എന്നും മോദി വെല്ലുവിളിച്ചു. "രാജ്യത്തെയും വിദേശത്തെയും എല്ലാ ശക്തികളും ചേർന്നാലും സിഎഎ തടയാനാവില്ല.

ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് പൗരത്വം നല്കും. ഭരണഘടനയുടെ 370ആം അനുച്ഛേദം തിരികെ കൊണ്ടുവരാനും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പിൽ അവസാനത്തെ ആയുധവും കേന്ദ്ര സർക്കാർ പ്രയോഗിക്കുകയാണ്. 2019ൽ കൊണ്ടു വന്ന പൗരത്വ നിയമസഭേദഗതി രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇതിനു ശേഷം നടപ്പാക്കാതെ മാറ്റി വച്ച നിയമതതിൻറെ ചട്ടങ്ങൾ മാർച്ചിലാണ് സർക്കാർ പുറത്തു വിട്ടത്. അപേക്ഷൾ പരിഗണിക്കാൻ ജില്ലാതല സമിതിയും ഇത് പരിശോധിക്കാൻ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിർദ്ദേശം.

പൗരത്വം നല്കുന്നത് സെൻസസ് ഡയറ്കർ ജനറൽ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനോട് സഹകരിച്ചിരുന്നില്ല.

രാജസ്ഥാൻ, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കാണ് തുടക്കത്തിൽ പൗരത്വം നല്കിയിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികളാണ് തുടക്കത്തിൽ പൗരത്വം കിട്ടിയിരിക്കുന്നത്. കൂടുതൽ അപേക്ഷകർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ അയച്ചു കൊടുക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. മുസ്ലിം ലീഗും കേരള സർക്കാരും ഹർജി നല്കിയിരുന്നു.

സിഎഎ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടുന്ന ഹർജികളിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരിക്കെയാണ് പലർക്കും സർക്കാർ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയിരിക്കുന്നത്.

അവസാന ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന യുപി, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സിഎഎ വലിയ ചർച്ചാ വിഷയമായിരുന്നു.

പ്രധാനമന്ത്രിയുടെ പ്രസ്താവനകിലൂടെ ലക്ഷ്യമിട്ട ധ്രുവീകരണം ശക്തമാക്കാനാണ് തിടുക്കത്തിൽ മുസ്ലിം ഇതര അഭയാർത്ഥികൾക്ക് കേന്ദ്ര സർക്കാർ പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്.

#PrimeMinister #said #CAA #implemented #Modi's #guarantee.

Next TV

Related Stories
#firecrackerblast |  നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെ കുഴിയിൽ വീണു, പടക്കം പൊട്ടി; ഒരു മരണം, ആറ് പേർക്ക് പരിക്ക്

Oct 31, 2024 08:03 PM

#firecrackerblast | നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെ കുഴിയിൽ വീണു, പടക്കം പൊട്ടി; ഒരു മരണം, ആറ് പേർക്ക് പരിക്ക്

ദീപാവലി ആഘോഷങ്ങള്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മിച്ച ഒണിയന്‍ ബോംബ് എന്ന പടക്കവുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്നു സുധാകറും...

Read More >>
#AIDS | മയക്കുമരുന്നിന് അടിമയായ 17കാരിയുമായി ലൈംഗികബന്ധം; 19 യുവാക്കള്‍ക്ക് എയ്ഡ്‌സ്

Oct 31, 2024 02:54 PM

#AIDS | മയക്കുമരുന്നിന് അടിമയായ 17കാരിയുമായി ലൈംഗികബന്ധം; 19 യുവാക്കള്‍ക്ക് എയ്ഡ്‌സ്

കഴിഞ്ഞ 17 മാസങ്ങള്‍ക്കിടെ രാംനഗറില്‍ മാത്രം 45ലേറെ പേര്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ രോഗബാധിരായ യുവാക്കളില്‍...

Read More >>
#TPGNambiar | പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപക ഉടമയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു

Oct 31, 2024 01:24 PM

#TPGNambiar | പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപക ഉടമയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു

ഇന്ത്യൻ കൺസ്യൂമർ ഉൽപന്നങ്ങളിൽ ഒരു കാലത്ത് പ്രമുഖ കമ്പനിയായിരുന്നു ടി.പി.ജി. നമ്പ്യാർ സ്ഥാപിച്ച...

Read More >>
#accident | ദീപാവലി ആഘോഷത്തിനായി വീടുകളിലേക്ക് മടങ്ങുന്നതിടെ അപകടം, ആറുപേർക്ക് ദാരുണാന്ത്യം

Oct 31, 2024 12:35 PM

#accident | ദീപാവലി ആഘോഷത്തിനായി വീടുകളിലേക്ക് മടങ്ങുന്നതിടെ അപകടം, ആറുപേർക്ക് ദാരുണാന്ത്യം

നോയിഡയിൽ ജോലി ചെയ്തിരുന്നവർ ടെമ്പോയിൽ ദീപാവലി ആഘോഷത്തിനായി വീടുകളിലേക്ക് മടങ്ങുകയായിരുന്നു....

Read More >>
Top Stories










Entertainment News