#arrest | 17-വർഷം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി നാദാപുരത്ത് പിടിയിൽ

#arrest | 17-വർഷം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി നാദാപുരത്ത് പിടിയിൽ
May 10, 2024 06:11 PM | By VIPIN P V

നാദാപുരം (കോഴിക്കോട്) : (truevisionnews.com) മോഷണ കേസിൽ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ 17 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ.

ചെക്യാട് സ്വദേശി പാറച്ചാലിൽ കബീറിനെയാണ് (43) വളയം പൊലീസ് അറസ്റ്റ് ചെയ്തത്. 2002ൽ ചെക്യാട് പുളിയാവിൽ വീട്ടമ്മയെ ആക്രമിച്ചു പരുക്കേൽപ്പിച്ച് സ്വർണ്ണക്കമ്മൽ കവർന്ന കേസിൽ കബീറിനു രണ്ടര വർഷം തടവും പിഴയും നാദാപുരം കോടതി വിധിച്ചിരുന്നു.

ഇതിനു പിന്നാലെ കബീർ ഒളിവിൽ പോകുകയായിരുന്നു. ബുധൻ രാത്രി കബീർ നിട്ടൂരിലെ അമ്മവീട്ടിൽ എത്തുന്നതായി വിവരം ലഭിച്ച പൊലീസ് സംഘം പ്രതിയെ വളയുകയായിരുന്നു.

പൊലീസിനെകണ്ട് വീട്ടിൽനിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച കബീറിനെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയത്.

സംസ്ഥാനത്ത് ഒൻപതു പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, ലഹരി മരുന്ന് കടത്ത് തുടങ്ങി പത്തൊൻപതോളം കേസുകളിൽ കബീർ പ്രതിയാണെന്നു പൊലീസ് അറിയിച്ചു.

#accused #who #evaded #police #years #arrested #Nadapuram

Next TV

Related Stories
#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

May 20, 2024 11:09 PM

#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

മൂന്ന് വര്‍ഷം മുൻപും മകൻ അവയവ ദാനത്തിന് ശ്രമിച്ചിരുന്നെന്നും തങ്ങൾ എതിര്‍ത്തതിനാലാണ് അതിൽ നിന്ന് പിന്മാറിയതെന്നും ഉമ്മ ഷാഹിനയും...

Read More >>
#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

May 20, 2024 10:45 PM

#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

പള്ളിക്കൽ ആറ്റിൽ ഒഴുകിപ്പോയ തേങ്ങയെടുക്കാൻ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ്...

Read More >>
#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

May 20, 2024 10:26 PM

#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

നാവില്‍ ശസ്ത്രക്രിയ നടത്തിയ വിവരം കുട്ടിയുടെ രക്ഷിതാക്കളോട് പറയാതിരുന്നത് തെറ്റായിപ്പോയെന്നും ഡോക്ടര്‍...

Read More >>
#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

May 20, 2024 09:22 PM

#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച്...

Read More >>
Top Stories