#Sexualassault | നാദാപുരത്ത് അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം; അയൽവാസി പൊലീസ് കസ്റ്റഡിയിൽ

#Sexualassault  | നാദാപുരത്ത് അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം; അയൽവാസി പൊലീസ് കസ്റ്റഡിയിൽ
May 10, 2024 11:19 AM | By VIPIN P V

നാദാപുരം: (കോഴിക്കോട്) (truevisionnews.com) അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം. അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാദാപുരം ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പിൽ അംഗനവാടി കുട്ടികളെ അടക്കം രണ്ട് പേരെ ലൈംഗീകമായി ഉപദ്രവിച്ചെന്ന കേസിൽ അയൽ വാസിയായ അൻപത്കാരനെ വളയം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

രക്ഷിതാക്കൾ വോട്ട് ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും കുട്ടികളെ വീട്ടിൽവെച്ച് ലൈംഗീകമായി ഉപദ്രവിച്ചെന്നാണ് പരാതി. അഞ്ച് വയസിൽ താഴെയുള്ളതാണ് രണ്ട് കുട്ടികളും.

അംഗനവാടി ജീവനക്കാർ, ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി രേഖപ്പെടുത്തിയ ശേഷം നാദാപുരം ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.

ഇന്നലെ രാത്രിയാണ് വളയം പൊലീസ് ഇയാളെ വളയം ഗവണ്മെന്റ് ആശുപത്രി റോഡിൽ വെച്ച് കസ്റ്റഡിയിൽ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കും.

#Sexualassault #Anganwadi #children; #neighbor #police #custody

Next TV

Related Stories
#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

May 20, 2024 07:40 PM

#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

ഒപ്പമുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ കൂടി ആറ്റിൽ ഇറങ്ങിയിരുന്നെങ്കിലും ഇവർ നീന്തി...

Read More >>
#kappacase|നാടുകടത്തിയ കാപ്പ കേസ് പ്രതി തിരിച്ചെത്തി; രഹസ്യവിവരത്തെ തുടർന്ന് വീണ്ടും അറസ്റ്റിൽ

May 20, 2024 07:37 PM

#kappacase|നാടുകടത്തിയ കാപ്പ കേസ് പ്രതി തിരിച്ചെത്തി; രഹസ്യവിവരത്തെ തുടർന്ന് വീണ്ടും അറസ്റ്റിൽ

അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം,കഞ്ചാവ് വിൽപന തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ...

Read More >>
#Sexualassault | പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

May 20, 2024 07:30 PM

#Sexualassault | പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

എട്ട് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മുഖത്തും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. മുഖം മറച്ചെത്തിയ മലയാളം...

Read More >>
#keralarain | സംസ്ഥാനത്ത് മഴക്കെടുതി; ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്; കൺട്രോൾ റൂം തുറന്നു

May 20, 2024 06:03 PM

#keralarain | സംസ്ഥാനത്ത് മഴക്കെടുതി; ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്; കൺട്രോൾ റൂം തുറന്നു

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഫയര്‍ ഫോഴ്സ് കൺട്രോൾ റൂം...

Read More >>
Top Stories