#grave | തലയറുത്ത് മാറ്റിയ നിലയിൽ മൃതദേഹങ്ങൾ; ഗസ്സയിൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി

#grave | തലയറുത്ത് മാറ്റിയ നിലയിൽ മൃതദേഹങ്ങൾ; ഗസ്സയിൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി
May 10, 2024 09:08 AM | By Athira V

ഗസ്സ: ( www.truevisionnews.com ) ഗസ്സയിലെ അൽ ശിഫ ആശുപത്രിയി​ൽ വീണ്ടും കൂട്ടകുഴിമാടം കണ്ടെത്തി. ആശുപത്രി കോമ്പൗണ്ടിൽ കണ്ടെത്തുന്ന മൂന്നാമത്തെ കൂട്ടക്കുഴിമാടമാണിത്. 49 മൃതദേഹമാണ് ഇവിടെയുണ്ടായിരുന്നത്.

തലയറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ ഏഴിന് ശേഷം ഗസയിൽ കണ്ടെത്തുന്ന ഏഴാമത്തെ കൂട്ടക്കുഴിമാടമാണിത്.

ഇസ്രായേൽ ക്രൂരതവെളിപ്പെടുത്തുന്നതാണ് കൂട്ടക്കുഴിമാടങ്ങ​ൾ. ആശുപത്രിയിലേക്ക് ഇരച്ചുകയിയ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.

ഫലസ്തീനികളോടുള്ള ഇസ്രായേൽ സൈന്യത്തിൻ്റെ ക്രൂരതയുടെ കൂടുതൽ തെളിവാണ് പുതിയ കൂട്ടക്കുഴിമാടമെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ആശുപത്രിജീവനക്കാർ, രോഗികൾ, കുടിയിറക്കപ്പെട്ടവർ, സാധാരണക്കാർ, കുട്ടികൾ എന്നിവരാണ് കൊലപ്പെട്ടവരിലേറെയും.ഗസ്സയിലെ ആശുപത്രികളിൽ കണ്ടെത്തിയ ഏഴ് കൂട്ടക്കുഴിമാടത്തിൽ നിന്ന് ഇതുവരെ 520 മൃതദേഹങ്ങളെങ്കിലും പുറത്തെടുത്തിട്ടു​ണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അൽ-ഷിഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകളെ കാണാതായതായും റിപ്പോർട്ടിൽ പറയുന്നു.

കൂട്ടക്കൊല ചെയ്ത് ഇസ്രായേൽ സൈന്യം കുഴിച്ചിടുകയായിരുന്നുവെന്നാണ് ഗസ്സയിലെ ജനങ്ങൾ പറയുന്നത്.

കൂട്ടക്കുഴിമാടം ഉണ്ടാക്കി ആളുകളെ കൊന്ന്കുഴിച്ചുമൂടുന്നത് നേരിൽ കണ്ടതായ ആശുപത്രി ജീവനക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.അതെ സമയം ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34,904 ആയി.

#another #mass #grave #uncovered #gaza #bodies #without #heads #found

Next TV

Related Stories
#ebrahimraisis | ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

May 20, 2024 01:54 PM

#ebrahimraisis | ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം...

Read More >>
#EbrahimRaisi | ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

May 20, 2024 10:10 AM

#EbrahimRaisi | ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

അതിര്‍ത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് റെയ്‌സിയുടെ ഹെലികോപ്റ്റര്‍...

Read More >>
#rain | തമിഴ്‌നാട്ടിൽ കനത്ത മഴ; തിരുപ്പുരിൽ നാലു പേരെ ഒഴുക്കിൽപ്പെട്ടു കാണാതായി

May 20, 2024 09:21 AM

#rain | തമിഴ്‌നാട്ടിൽ കനത്ത മഴ; തിരുപ്പുരിൽ നാലു പേരെ ഒഴുക്കിൽപ്പെട്ടു കാണാതായി

നത്ത മഴ നാശം വിതയ്‌ക്കുന്ന തമിഴ്‌നാട്ടിലെ തിരുപ്പുരിൽ നാലു പേരെ ഒഴുക്കിൽപ്പെട്ടു...

Read More >>
#IbrahimRaisi | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

May 19, 2024 07:46 PM

#IbrahimRaisi | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാർത്താ ഏജൻസി...

Read More >>
#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

May 19, 2024 10:53 AM

#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം...

Read More >>
Top Stories