#accident | കണ്ണൂരിൽ മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങവേ പിതാവ് അപകടത്തിൽ മരിച്ചു

#accident |  കണ്ണൂരിൽ മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങവേ പിതാവ് അപകടത്തിൽ മരിച്ചു
May 10, 2024 08:53 AM | By Athira V

ആലക്കോട് (കണ്ണൂർ): ( www.truevisionnews.com ) മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങുമ്പോൾ പിതാവ് വാഹനാപകടത്തിൽ മരിച്ചു. മാലോം പുഞ്ചയിലെ ചെല്ലാനിക്കാട്ടിൽ വിൻസെന്റ് (60) ആണ് മരിച്ചത്.

മലയോര ഹൈവേയിലെ രയരോത്ത് വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. മകൻ റോബർട്ടിന്റെ ഒത്തുകല്യാണത്തിനുശേഷം കരുവൻചാലിലെ പുതിയ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

വിൻസെന്റ് സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ വിൻസെന്റിനെ നാട്ടുകാർ കരുവൻചാൽ ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്ക് മരിച്ചിരുന്നു.

മാലോം പുഞ്ചയിൽ കുടുംബസമേതം കഴിയുന്ന വിൻസെന്റ് അടുത്തിടെ കരുവൻചാലിൽ പുതിയ വീട് പണിതിരുന്നു. ഒത്തുകല്യാണത്തിന് കൂടെ പോയ മകൻ ഉൾപ്പെടെയുള്ളവർ മറ്റൊരു വാഹനത്തിലായിരുന്നു വീട്ടിലേക്ക് മടങ്ങിയത്.

ഭാര്യ: റോസമ്മ. മക്കൾ: റോബർട്ട്. ബ്രിജിത്ത. ജാനറ്റ്. മരുമക്കൾ: സാന്റോ, മജോ. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

#accident #death #kannur #alakode

Next TV

Related Stories
#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

May 20, 2024 07:40 PM

#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

ഒപ്പമുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ കൂടി ആറ്റിൽ ഇറങ്ങിയിരുന്നെങ്കിലും ഇവർ നീന്തി...

Read More >>
#kappacase|നാടുകടത്തിയ കാപ്പ കേസ് പ്രതി തിരിച്ചെത്തി; രഹസ്യവിവരത്തെ തുടർന്ന് വീണ്ടും അറസ്റ്റിൽ

May 20, 2024 07:37 PM

#kappacase|നാടുകടത്തിയ കാപ്പ കേസ് പ്രതി തിരിച്ചെത്തി; രഹസ്യവിവരത്തെ തുടർന്ന് വീണ്ടും അറസ്റ്റിൽ

അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം,കഞ്ചാവ് വിൽപന തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ...

Read More >>
#Sexualassault | പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

May 20, 2024 07:30 PM

#Sexualassault | പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

എട്ട് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മുഖത്തും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. മുഖം മറച്ചെത്തിയ മലയാളം...

Read More >>
#keralarain | സംസ്ഥാനത്ത് മഴക്കെടുതി; ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്; കൺട്രോൾ റൂം തുറന്നു

May 20, 2024 06:03 PM

#keralarain | സംസ്ഥാനത്ത് മഴക്കെടുതി; ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്; കൺട്രോൾ റൂം തുറന്നു

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഫയര്‍ ഫോഴ്സ് കൺട്രോൾ റൂം...

Read More >>
Top Stories