#accident |ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

#accident |ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം;  യുവാവിന് ദാരുണാന്ത്യം
May 10, 2024 06:03 AM | By Susmitha Surendran

കൊച്ചി:  (truevisionnews.com)  എറണാകുളത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നെടുമ്പാശേരിക്കടുത്ത് കുറുമശേരിയിലാണ് രാത്രി വൈകി അപകടം ഉണ്ടായത്.

ബൈക്കും കാറുമാണ് കൂട്ടിയിടിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുറുമശേരി പ്രിയപ്പടി പിണ്ടാണിപ്പറമ്പിൽ ഗോപിയുടെയും രജനിയുടെയും ഏകമകൻ ഹേമന്ദ് (23)ആണ് മരിച്ചത്.

രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഹേമന്ദിനെ റോഡിൽ അബോധാവസ്ഥയിൽ കണ്ട നാട്ടുകാർ ഉടൻ അങ്കമാലി അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബൈക്കിലിടിച്ച കാര്‍ സ്ഥലത്ത് നിര്‍ത്താതെ പാഞ്ഞുപോയി. ഈ കാര്‍ കണ്ടെത്താനായി ചെങ്ങമനാട് പൊലീസ് തിരച്ചിൽ തുടങ്ങി.

പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. യുവാവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

#youngman #met #tragicend #accident #Ernakulam.

Next TV

Related Stories
#accident |  പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

May 20, 2024 08:56 PM

#accident | പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഉച്ചയോടെ മുത്തങ്ങ എടത്തറയ്ക്ക് സമീപമായിരുന്നു...

Read More >>
#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

May 20, 2024 08:46 PM

#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

ബംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണിതിന് പിന്നിലെന്നാണ് പൊലീസ്...

Read More >>
#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

May 20, 2024 08:23 PM

#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും സര്‍വ്വീസ്...

Read More >>
Top Stories