#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം

#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം
May 9, 2024 09:33 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചു കയറി അപകടം. എന്നാല്‍ സംഭവസമയം അവിടെയുണ്ടായിരുന്ന ആളുകള്‍ ഓടിമാറിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

ദേശീയപാതയോരത്ത് പാറശ്ശാല, കൊറ്റാമത്ത് സ്റ്റേഷനറി കടയിലാണ് ലോറി ഇടിച്ച് കയറിയത്. കടയിലെ ജീവനക്കാരനും അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

റോഡിന്‍റെ മറുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറി ഉരുണ്ട് കടയുടെ മുന്നിലെത്തിയപ്പോഴാണ് ജീവനക്കാരനായ അബി സംഭവം കാണുന്നത്. ഉടനെ ഇദ്ദേഹം ഓടിമാറുകയായിരുന്നു.

പിന്നാലെ കടയുടെ പരിസരത്തുണ്ടായിരുന്ന മറ്റുള്ളവരും ഓടിമാറി. തിരുനെൽവേലിയിൽ ലോഡ് എടുക്കാൻ പോകുന്ന ലോറിയായിരുന്നു ഇത്.

വൈകീട്ട് മൂന്ന് മണിക്ക് ദേശീയപാതയോരത്ത് നിർത്തിയിട്ടതാണ്. രാത്രി യാത്ര തിരിക്കാനായിരുന്നു ഡ്രൈവറുടെ പദ്ധതി. എന്നാല്‍ ഇതിന് മുമ്പ് അപകടം സംഭവിക്കുകയായിരുന്നു.

#parked #tipper #truck #hit #shop #without #driver

Next TV

Related Stories
#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

May 20, 2024 09:22 PM

#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച്...

Read More >>
#suicide | എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 20, 2024 09:07 PM

#suicide | എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോയിൽ കണ്ടക്ടറായ ആഷിഖ് ഒരു മാസമായി...

Read More >>
#accident |  പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

May 20, 2024 08:56 PM

#accident | പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഉച്ചയോടെ മുത്തങ്ങ എടത്തറയ്ക്ക് സമീപമായിരുന്നു...

Read More >>
#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

May 20, 2024 08:46 PM

#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

ബംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണിതിന് പിന്നിലെന്നാണ് പൊലീസ്...

Read More >>
Top Stories